
'കുടുംബം പോറ്റണം', കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയിറക്കി; നൂറ് മേനി വിജയം നേടി കര്ഷകന്- വിഡിയോ
മനസ്സും താല്‍പ്പര്യവും ഉണ്ടെങ്കില്‍ കാഴ്ച പരിമിതിയെ മറികടന്നും കൃഷിയില്‍ വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കര്ഷകന്

കൊല്ലം: മനസ്സും താല്‍പ്പര്യവും ഉണ്ടെങ്കില്‍ കാഴ്ച പരിമിതിയെ മറികടന്നും കൃഷിയില്‍ വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കര്ഷകന്. കൊല്ലം ഇളമാട് കാരിക്കല്‍ സ്വദേശി ജലീലാണ് കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയില്‍ നൂറ് മേനി വിജയം നേടിയത്.
ക്രഷര്‍ യൂണിറ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ജലീലിന്റെ രണ്ടു കണ്ണുകളിലും പാറ ചീളുകള്‍ തുളച്ചു കയറി കാഴ്ച നഷ്ടപ്പെട്ടത്. തുടര്‍ന്ന് സര്‍ജറികള്‍ പലതും നടത്തിയെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല.പറക്കമുറ്റാത്ത രണ്ട് മക്കളും ഭാര്യയുമൊത്തുള്ള കുടുംബജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ജീവിത പ്രാരാബ്ദങ്ങളെ വെല്ലുവിളികളോടെ ഏറ്റെടുത്ത ജലീലിന് കൃഷി തുണയാവുകയായിരുന്നു. ഇഷ്ടദാനമായി ലഭിച്ച അമ്പത് സെന്ററില്‍ ഏത്തവാഴയും പച്ചക്കറികളും കൃഷിയിറക്കി. ഇപ്പോള്‍ മാതൃകാ കര്‍ഷകനായി കൃഷിയില്‍ വിജയം നേടിയിരിക്കുകയാണ് ജലീല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജലീല്‍ തനിച്ചാണ് കൃഷി നടത്തുന്നത്. സഹായത്തിനു മക്കളും ഭാര്യയും ഒപ്പം കൂടാറുണ്ട്. ഏത്തവാഴകള്‍ വിളവ് ആകുന്നത് അകകണ്ണില്‍ ജലീല്‍ തിരിച്ചറിയും.കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷം മറ്റ് ഒന്നില്‍നിന്നും തനിക്ക് ലഭിച്ചിട്ടില്ലന്നാണ് ജലീല്‍ പറയുന്നത്.കാലാവസ്ഥ വ്യതിയാനത്താല്‍ കൃഷിനാശം സംഭവിച്ച് നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ വീണ്ടും കൃഷിയില്‍ വിജയം നേടാനൊരുങ്ങുകയാണ് കര്ഷകന്.
WHAT TO READ NEXT

മുകേഷ് ആരോപണവിധേയന്; സിനിമാ നയരൂപീകരണസമിതിയില്‍ നിന്ന് ഒഴിവാക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



