
News Now
പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ഈ വര്‍ഷം ബുക്കിങ് ബാക്കിയുള്ളത് മൂന്ന് ദിവസം മാത്രം; രാംലീല മൈതാനത്തിന് കെട്ടിവെക്കേണ്ടത് 1.21 ലക്ഷം; 'പൂട്ട്' ഇട്ട് അധികൃതര്‍

'ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി'; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

പാമ്പ് എന്നു കേട്ടാല്‍ പിന്നെ ആ സമീപപ്രദേശത്തേക്ക് പോകാതിരിക്കാനാണ് മിക്ക ആളുകളും ശ്രമിക്കുന്നത്. എന്നാല്‍ വീട്ടിന്റെ മച്ചിൽ കയറിക്കൂടിയ രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ നിസ്സാരമായി കൈകൊണ്ട് പുറത്തെടുക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഓസ്‌ട്രേലിയയിലാണ് സംഭവം. യുവതി വീടിന്റെ റൂഫിലെ ഒരു വിടവില്‍ നീണ്ട കോലുകൊണ്ട് കുത്തുന്നതിനിടെ ഒരു പാമ്പിന്റെ മധ്യഭാഗം പുറത്തു വരുന്നത് വിഡിയോയിൽ കാണാം. തുടര്‍ന്ന് യുവതി പിടിച്ചു വലിക്കുമ്പോള്‍ തലഭാഗം പുറത്തേക്ക് നീളുന്നു. ഉടനെ പാമ്പിന്റെ തലയില്‍ പിടിച്ച് പുറത്തെടുത്തു.
ഇതിന്റെ പിന്നാലെ അതിനെക്കാള്‍ വലിയൊരു പാമ്പിന്റെ വാലു പുറത്തേക്ക് നീളുന്നു. ദൃശ്യം വളരെ പേടിപ്പെടുത്തുന്നതാണെങ്കിലും നിസ്സാരമായി വലം കൈകൊണ്ട് ഒരു പാമ്പിനെയും ഇടം കൈകൊണ്ട് രണ്ടാമത്തെ പാമ്പിനെയും യുവതി വലിച്ചെടുക്കുന്നതും വിഡിയോയില്‍ കാണാം.
'ഇന്‍സെയ്‌ന്‍ റിയാലിറ്റി ലീക്‌സ്' എന്ന എക്‌സ് പേജിലൂടെ പങ്കുവെച്ച വിഡിയോ വളരെ ചുരുക്കം സമയം കൊണ്ട് തന്നെ വൈറലായി. 'ഓസ്‌ട്രേലിയയിലെ മറ്റൊരു സാധാരണ ദിവസം' എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാണ്ട് എട്ട് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റുമായി എത്തിയത്. 'ഒട്ടും പേടിയില്ലാതെയുള്ള യുവതിയുടെ പാമ്പുപിടിത്തം വളരെ അധികം ഇഷ്ടപ്പെട്ടു. എന്നാൽ ഓസ്‌ട്രേലിയയില്‍ ഉള്ളവര്‍ സാധാരണക്കാര്‍ ആണോ?' എന്ന ചോദ്യമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. താന്‍ ആയിരുന്നെങ്കില്‍ എന്നേ ആ വീട് ഉപേക്ഷിക്കുമായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Just another normal day in Australiao90 pic.twitter.com/SUCNeltwdW
â Insane Reality Leaks (@InsaneRealitys) August 17, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

