സൽമാൻഖാനെ കാണാനില്ല! കണ്ടെത്തിയാൽ പ്രതിഫലം 10000 രൂപ!

അസമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരി എന്നയാള്‍ക്ക് സ്വന്തം സഹോദരനെപ്പോലെയാണ് സല്‍മാന്‍ ഖാന്‍ എന്ന ആട്

Last Updated :20 January 2024, 8:04 am IST

ഗുവാഹത്തി: സല്‍മാന്‍ഖാനെ കാണാനില്ല! ബോളിവുഡ് താരത്തെക്കുറിച്ചല്ല പറയുന്നത്. ഒരു കുടുംബം സ്വന്തം അംഗത്തെപ്പോലെ കാണുന്ന നാല് കാലുള്ള മൃഗത്തെക്കുറിച്ചാണ്. സൽമാൻ ഖാൻ എന്ന ആടിനെ തിങ്കളാഴ്ച മുതൽ കാണാതായെന്ന് കാട്ടി ഉടമ നസീം മൻസൂരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. 

അസമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരി എന്നയാള്‍ക്ക് സ്വന്തം സഹോദരനെപ്പോലെയാണ് സല്‍മാന്‍ ഖാന്‍ എന്ന ആട്. ആടിനെ കാണാതായതില്‍ കുടുംബാംഗങ്ങള്‍ വളരെ ആകുലരാണെന്നും, ഭക്ഷണം പോലും കഴിക്കാതെ കാത്തിരിക്കുകയാണെന്നും ആടിനെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുമെന്നും നസീം മന്‍സൂരി പോസ്റ്റിൽ പറയുന്നു. 

Story image

ദേശീയപാത 52ല്‍ കക്കോപാത്തറില്‍ വച്ച് തിങ്കളാഴ്ച വൈകീട്ടാണ് ആടിനെ കണാതായത് എന്നാണ് ഇത് സംബന്ധിച്ച് നസീം മന്‍സൂരി ഇട്ട പോസ്റ്റിൽ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബാംഗമായ സഹോദരനായ എന്നിങ്ങനെ വിശേഷിപ്പിച്ചാണ് നസീം മന്‍സൂരിയുടെ പോസ്റ്റ്. 2017 മുതല്‍ ഈ കുടുംബത്തോടൊപ്പം ആട് ഉണ്ട്. ആടിനായി പ്രത്യേക മുറി വരെ ഈ കുടുംബം ഏര്‍പ്പെടുത്തിയിരുന്നു.

അതേ സമയം വരുന്ന ബക്രീദിന് ഈ ആടിനെ ആരെങ്കിലും കൈവശപ്പെടുത്തി പ്രദേശിക അറവുകാര്‍ക്ക് വില്‍ക്കുമോ എന്ന ആശങ്കയിലാണ് നസീം മന്‍സൂരിയും കുടുംബവും. അതിനാല്‍ തന്നെ ഇത്തരം അറവുകാരെ ഇവര്‍ സമീപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സൽമാൻഖാനെ കാണാനില്ല! കണ്ടെത്തിയാൽ പ്രതിഫലം 10000 രൂപ!