ചിന്നക്കനാലിൽ അനധികൃത വൈദ്യുത വേലികൾ പൊളിച്ചുനീക്കി; ആനത്താരകൾ പുനഃസ്ഥാപിച്ചു
ആനയിറങ്കൽ വൃഷ്ടിപ്രദേശത്തെ ഏലത്തോട്ടങ്ങളിലെ വേലികളും നീക്കം ചെയ്തു

ഇടുക്കി: ചിന്നക്കനാൽ പന്തടിക്കളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ജനവാസ മേഖലകളോട് ചേർന്നുള്ള കയ്യേറ്റങ്ങൾക്കും തടസ്സങ്ങൾക്കുമെതിരെ നടപടി കടുപ്പിച്ച് വനംവകുപ്പ്. പന്തടിക്കളം ഉന്നതിക്ക് സമീപം സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച അനധികൃത വൈദ്യുത വേലികൾ മുറിച്ചുനീക്കിയ ഉദ്യോഗസ്ഥർ പരമ്പരാഗത ആനത്താരകൾ പുനഃസ്ഥാപിച്ചു. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായി സ്ഥാപിച്ചിരുന്ന നിരവധി അനധികൃത സോളാർ വേലികളും ഇതോടൊപ്പം നീക്കം ചെയ്തു.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ വന്യജീവി സംഘർഷം ദിനംപ്രതി രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം സ്വകാര്യ എസ്റ്റേറ്റുകൾ ആനത്താരകൾ കയ്യേറി അടച്ചതും അപകടകരമായ രീതിയിൽ വൈദ്യുത വേലികൾ സ്ഥാപിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നതി നിവാസികളും മൂപ്പനും സർവ്വകക്ഷി യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ആനകൾ കാലങ്ങളായി സഞ്ചരിച്ചിരുന്ന സ്വാഭാവിക വഴികൾ അടഞ്ഞതോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും ഇറങ്ങാൻ ഇടയാക്കിയത്. ഇതിനെത്തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സംഘം അടിയന്തര പരിശോധനയും പൊളിച്ചുനീക്കലും നടത്തിയത്.
ആർ.എസ്. എസ്റ്റേറ്റ് മേഖലയിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി തീർത്ത ശക്തമായ ഫെൻസിങ്ങുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ വെട്ടിപ്പൊളിച്ചു. ഇതിനുപുറമെ ശാന്തൻപാറ പഞ്ചായത്തിലെ ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ സർക്കാർ ഭൂമി കൈയേറി നടത്തിയ ഏലം കൃഷിക്ക് സംരക്ഷണം ഒരുക്കാൻ സ്ഥാപിച്ചിരുന്ന അനധികൃത സോളാർ വേലികളും പൂർണ്ണമായി മുറിച്ചുമാറ്റി. മതികെട്ടാൻ ചോല ദേശീയോദ്യാന ഭാഗത്തുനിന്ന് ദേശീയപാത 85 മുറിച്ചുകടന്ന് ചിന്നക്കനാൽ മേഖലയിലേക്ക് കാട്ടാനകൾ പതിവായി എത്തുന്ന ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിരുന്ന വേലികളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
നടപ്പാക്കിയ ഒഴിപ്പിക്കൽ നടപടികളുടെയും പുനഃസ്ഥാപിച്ച ആനത്താരകളുടെയും പൂർണ്ണ വിവരങ്ങൾ അടങ്ങിയ സമഗ്ര റിപ്പോർട്ട് മൂന്നാർ ഡിഎഫ്ഒ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, ഇടുക്കി ജില്ലാ കളക്ടർ എന്നിവർക്ക് ഉടൻതന്നെ കൈമാറുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന അനധികൃത കയ്യേറ്റങ്ങൾക്കെതിരെ വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Following the tragic death of a family head in a wild elephant attack at Panthadikkalam in Chinnakkanal, the Forest Department has launched a massive enforcement drive to demolish illegal solar and electric fences obstructing traditional elephant corridors
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
കാട്ടാനക്കലിയുടെ ഒടുവിലത്തെ ഇരയായി ശിവകുമാർ: രണ്ടര വർഷത്തിനിടെ ഇടുക്കിയിൽ പൊലിഞ്ഞത് 14 ജീവനുകൾ; നോക്കുകുത്തിയായി വനംവകുപ്പ്

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

