
'അതിവേഗത്തിലുള്ള എഐ വളര്‍ച്ച, അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതിന് തുല്യം'; മുന്നറിയിപ്പുമായി ജേക്കബ് കോക്സണ്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികാസത്തിലെ വേഗത കുറച്ചില്ലെങ്കില്‍ സമീപഭാവിയില്‍ മനുഷ്യരാശിയുടെ നിലനില്പിനെ ബാധിക്കാന്‍ സാധ്യതയെന്ന് മുന്‍ ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സണ്‍. എഐയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധനേടിയതിന് പിന്നാലെയാണ് കോക്സണിന്റെ പ്രതികരണം.
സൂപ്പര്‍-ഇന്റലിജന്‍സ് വേഗത്തില്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നത് പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പൂര്‍ണമായും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്ത ഒന്നായിരിക്കും സൂപ്പര്‍ ഇന്റലിജെന്‍സെന്ന് അദ്ദേഹം പറയുന്നു. 'സൂപ്പര്‍ ഇന്റലിജന്‍സ് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും വളരെ ഭയപ്പെടുത്തുന്നതാണ്,' അദ്ദേഹം ഒരു ടിവി ഷോയില്‍ സംസാരിക്കവെ കോക്സണ്‍ പറഞ്ഞു.
ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി, ഓപ്പണ്‍എഐ സിഇഒ സാം ഓള്ട്ട്മാന്, ഗ്രോക്ക് മേധാവി ഇലോണ്‍ മസ്ക് എന്നിവരെല്ലാം ഇപ്പോള്‍ എഐ വികസന വേഗത മന്ദഗതിയിലാക്കണമെന്ന് പറയുന്നവരാണ്. 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ എഐ തുടച്ചുനീക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്ന് മസ്ക് പറയുന്നത്. എഐയുടെ പിതാക്കന്മാരില് ഒരാളായി പരക്കെ അംഗീകരിക്കപ്പെടുന്ന നൊബേല്‍ ജേതാവായ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന് ജെഫ്രി ഹിന്റണും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എഐ വികസനത്തിന്റെ അപകട സാധ്യതകള്‍ ചൂണ്ടിക്കാട്ടി കോക്സണിന് മുമ്പേ നിരവധി എഐ ഗവേഷകര്‍ ടെക് കമ്പനികളില്‍നിന്ന് രാജിവെച്ചിട്ടുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
'Rapid AI growth akin to summoning an alien life form'; Jacob Cockson issues warning
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്



