മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി 'വിരിഞ്ഞ കൊമ്പൻ'|VIDEO
സ്റ്റേഷൻ മുറ്റത്തുകൂടി ദേശീയപാതയിലേക്ക് കടന്നു; കഴിഞ്ഞ ദിവസമെത്തിയത് മൗണ്ട് കാർമൽ പള്ളിക്ക് സമീപം
മൂന്നാർ: മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം വീണ്ടും ആശങ്ക പടർത്തുന്നു. മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് തിങ്കളാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. സ്റ്റേഷൻ പരിസരത്തുകൂടി നടന്നുനീങ്ങിയ ആന പിന്നീട് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് പ്രവേശിച്ച് മറ്റൊരു ഭാഗത്തേക്ക് മാറിപ്പോകുകയായിരുന്നു. പ്രദേശത്ത് നിരന്തരം ഇറങ്ങാറുള്ള 'വിരിഞ്ഞ കൊമ്പൻ' എന്ന വിളിപ്പേരുള്ള കാട്ടാനയാണിതെന്നാണ് വനപാലകരുടെ പ്രാഥമിക പരിശോധനയിൽ നിന്ന് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസവും മൂന്നാർ മൗണ്ട് കാർമൽ പള്ളിക്ക് സമീപം ഈ കൊമ്പനെത്തിയിരുന്നു. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും കടുത്ത ഭീതിയുണർത്തുന്നുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നൽകി.
WHAT TO READ NEXT

അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം|VIDEO
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Panic gripped the heart of Munnar town after a wild elephant strayed into the premises of the Munnar Police Station before walking onto the adjoining national highway.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




