
കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

തൃശൂര്‍: ഉടമയുടെ കൈയ്യില്‍ നിന്ന് കുതറി ഓടിയ കുതിര ചെറുതുരുത്തിയില്‍ ഭീതി പരത്തി. ചെറുതുരുത്തി കൊച്ചിന് പാലം മുതല്‍ ചെറുതുരുത്തി ടൗണിലൂടെ നെടുമ്പര വരെയാണ് കുതിര ഓടിയത്. വാഹനങ്ങള്‍ തകര്‍ത്തു ഓടിയ കുതിര വഴി യാത്രക്കാരനെയും പരിക്കേല്‍പ്പിച്ചു.
നെടുമ്പര സ്വദേശിയുടെ കുതിരയാണ് ചെറുതുരുത്തിയില്‍ ഭീതി പരത്തിയത്. കുതിര ജനങ്ങളുടെയും വാഹനങ്ങളുടെയും ഇടയിലൂടെ അതിവേഗത്തില്‍ ഓടി. ഇതിനിടെ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു.
നെടുമ്പര ഭാഗത്തേക്ക് ആറ്റൂരില്‍ നിന്നും പോവുകയായിരുന്ന ആറ്റൂര്‍ മനപ്പടി നരവം കുന്നത്ത് വീട്ടില്‍ രതീഷിന് (35) കുതിരയുടെ ആക്രമണത്തില്‍ പരിക്കേറ്റു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റെ ഓട്ടോടാക്സി തകര്‍ത്തു. ചെറുതുരുത്തി എസ് ഐ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് കുതിരയെ പിടിച്ചു കെട്ടിയത്.
WHAT TO READ NEXT

സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
A horse that ran away caused panic; destroyed vehicles, injured a passerby, video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



