
കാത്തിരിപ്പ് വിഫലം; പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു റൂറല്‍ സ്വദേശി സന്തോഷ് കുമാറാണ് (20) മരിച്ചത്. മൃതദേഹം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശപ്രത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങി വരികയായിരുന്ന സംഘത്തില്‍ പെട്ട യുവാവാണ് അപകടത്തില്‍പ്പെട്ടത്. കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്. അഴീക്കല്‍ തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍, ലൈഫ്ഗാര്‍ഡുകള്‍ എന്നിവര്‍ മൂന്ന് ബോട്ടുകളിലായി രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ കൂടെ തിരയില്‍പ്പെട്ട മനോജിനെ ലൈഫ്ഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റ മനോജ് ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലില്‍ ഇറങ്ങിയ മൈസൂരുവില്‍ നിന്നുള്ള എട്ടംഗസംഘവും അപകടത്തില്‍ പെട്ടിരുന്നു. തിരയില്‍പ്പെട്ട 24കാരനായ ചിരന്ത്ശര്മയെ് ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. പയ്യാമ്പലത്ത് സുരക്ഷ കൂട്ടാന്‍ ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Body of a man washed up on Payyambalam beach
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





