
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: യുവാവ് പിടിയിൽ
ഭർത്താവിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി അതിക്രമം
കണ്ണൂർ: വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പെരിങ്ങത്തൂർ കിട്ടൻ പീടികയിലെ ലിബിനാലയത്തിൽ ബാലന്റെ മകൻ എം.കെ. ലിജിൻ ആണ് പിടിയിലായത്. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. താൻ ഭർത്താവിന്റെ നാട്ടുകാരനും സുഹൃത്തുമാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ വീട്ടിലേക്ക് കയറിയത്. കോലായിൽ ഇരിക്കാൻ പറഞ്ഞ വീട്ടമ്മയോട് കുടിക്കാൻ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ യുവതിയെ പിന്നാലെ ചെന്ന് കെട്ടിപ്പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി കുതറിമാറി ബഹളം വെച്ചതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മദ്യപിക്കുന്നതിനായാണ് ഇയാൾ മാഹിയിലെത്തിയത്. സംഭവം നടന്ന ഉടൻ തന്നെ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ, എസ്.ഐ ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ഇയാളെ മാഹി കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
A youth was arrested by the Mahe police for trespassing into a house and attempting to sexually assault a housewife when she was alone.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു
22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ
