
ഫർണിച്ചറുകളും തുണിത്തരങ്ങളും ചാമ്പലായി
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

പാലക്കാട്: ഒലവക്കോട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെത്തുടർന്ന് വീടിന് തീപിടിച്ച് സർവ്വതും ചാമ്പലായി. ഒലവക്കോട് അനുഗ്രഹ ഓഡിറ്റോറിയത്തിന് എതിർവശത്ത് ഭിന്നശേഷിക്കാരനായ ഗഫൂറും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ പൂർണ്ണമായി കത്തിനശിച്ചത്. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
ഗഫൂറിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി കുടുംബം മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലും വീട്ടുപകരണങ്ങൾ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലും കാണുന്നത്. തീപിടിത്തത്തിൽ വീടിന്റെ ഹാളിലുണ്ടായിരുന്ന സെറ്റി, മുകളിലെ വയറിങ് സംവിധാനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം പൂർണ്ണമായി കത്തിനശിച്ചു. തീയുടെ രൂക്ഷമായ ആഘാതത്തിൽ വീടിന്റെ ചുവരുകളിലാകെ കരിപടരുകയും ചൂടേറ്റ് ജനൽച്ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.
വിവരമറിഞ്ഞ് ഗഫൂർ ഉടൻതന്നെ വാർഡ് കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് ജനപ്രതിനിധിയെത്തി വീട് തുറന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കെഎസ്ഇബി അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും അപകട സാധ്യത ഒഴിവാക്കാനായി സർവീസ് വയർ പൂർണ്ണമായി വിച്ഛേദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴയും വ്യാപകമായ ഇടിമിന്നലും ഉണ്ടായിരുന്നു.
Summary
A rented residential house was completely gutted in a devastating fire triggered by a lightning-induced electrical short circuit at Olavakkode in Palakkad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ
