
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വെച്ച് ആക്രമിച്ചെന്ന് വെളിപ്പെടുത്തൽ

News Now
ഒരുമയുടെ നൃത്തച്ചുവടുകളുമായി വനിതാ കൗൺസിലർമാർ; കണ്ണൂർ ദസറ വേദിയിൽ തകർപ്പൻ ഫ്യൂഷൻ ഡാൻസ്
ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്സ് 400 പോയിന്റ് താഴ്ന്നു; പൊള്ളി ബാങ്ക് ഓഹരികള്‍

വിഎസ് അച്യുതാനന്ദന്റെ ജന്മദിനത്തിൽ വേലിക്കകത്ത് വീട്ടിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വിഎ അരുൺ കുമാർ

അർധ സെഞ്ച്വറി അതിവേഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർഡ്!

കൽപറ്റ: എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിനുള്ളിൽ ഭിന്നതയും ചേരിപ്പോരും പരസ്യപ്പോരിലേക്ക്. ജില്ലാ ജോയിന്റ് സെക്രട്ടറി സയനെ ജില്ലാ സെക്രട്ടറി ആദർശ്, കേന്ദ്രക്കമ്മിറ്റി അംഗം സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ചതായി ഗുരുതര ആരോപണം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് അക്രമം അരങ്ങേറിയതെന്നാണ് വിവരം. എസ്എഫ്ഐ മുൻ ഭാരവാഹി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വെച്ചാണ് സയന് നേരെ ആക്രമണമുണ്ടായതെന്ന് സാമൂഹിക മാധ്യമ കുറിപ്പിൽ വ്യക്തമാക്കുന്നു. ഓഫീസിനകത്തിട്ട് മൈക്ക് സ്റ്റാൻഡും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് നേതാക്കൾ ഉൾപ്പെട്ട സംഘം സയനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് ആക്ഷേപം. സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവം നടന്ന് ഒരാഴ്ചയിലധികം പിന്നിട്ടിട്ടും കുറ്റക്കാരായ നേതാക്കൾക്കെതിരെ സംഘടനയോ പാർട്ടിയോ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ ഭാരവാഹി ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ നേതാക്കൾക്കെതിരെ നേതൃത്വം കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമായ അമർഷത്തിന് കാരണമായിട്ടുണ്ട്.
Summary
A fierce internal conflict has surfaced within the SFI Wayanad district committee following allegations that district joint secretary Sayan was brutally assaulted by a group led by district secretary Adarsh and central committee member Sandra during college union elections
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

