രാഷ്ട്രീയ ചേരിപ്പോരുകൾ മാറ്റിവെച്ച് ഒരേ താളത്തിൽ ചുവടുവെച്ച് യുഡിഎഫ്, എൽഡിഎഫ്, ബിജെപി പ്രതിനിധികൾ

Kannur Dasara Fusion Dance Women Councillors
Kannur Dasara Fusion Dance Women Councillors
Last Updated :19 October 2026, 10:55 am IST
Guest Author :Damodaran K

News Now

കണ്ണൂർ: കൗൺസിൽ ഹാളിലെ ചൂടേറിയ രാഷ്ട്രീയ വാദപ്രതിവാദങ്ങളും പോരടികളും മാറ്റിവെച്ച് ജനപ്രതിനിധികൾ ഒരേ മനസ്സോടെ ഒരേ വേദിയിൽ ചുവടുവെച്ചപ്പോൾ കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് പുത്തൻ മിഴിവ്. കലകൾ മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാണെന്ന ഉന്നതമായ ദസറ സന്ദേശം അന്വർത്ഥമാക്കി യുഡിഎഫ്, എൽഡിഎഫ്, ബിജെപി കക്ഷിഭേദമന്യേ കോർപ്പറേഷനിലെ വനിതാ കൗൺസിലർമാർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് കാണികളിൽ വലിയ ആവേശമാണ് പടർത്തിയത്. നാടിന്റെ വികസനകാര്യങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും കാട്ടുന്ന നേതൃപാടവത്തിനൊപ്പം കലാരംഗവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു ഈ ജനപ്രതിനിധികൾ.

നാടൻ കലാ പ്രകടനങ്ങളുടെ ഭാഗമായി വേദിയിലെത്തിയ വനിതാ കൗൺസിലർമാരുടെ നൃത്തം സദസ്സിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം വലിയ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വെല്ലിംഗ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി പ്രതീക്ഷിച്ചിരുന്ന ആയിരക്കണക്കിന് കാണികൾക്ക് മുന്നിലാണ് കക്ഷിരാഷ്ട്രീയത്തിന്റെ വേർതിരിവുകൾ മറന്ന് കൗൺസിലർമാർ ഒരുമിച്ച് ആടിത്തിമിർത്തത്.

കൗൺസിലർമാരായ ദീപ പി, വിജിന കെ.കെ, ശ്രുതി കെ.പി, ശ്രീജ കെ, ദീപ്‌തി വിനോദ്, സുമ കെ, രേഷ്മ വിനോദ് എന്നിവരാണ് ദസറ വേദിയിൽ മികവുറ്റ ഫ്യൂഷൻ ഡാൻസ് കാഴ്ചവെച്ചത്. രാഷ്ട്രീയ ഭിന്നതകൾ മറന്നുള്ള ഇവരുടെ ഒത്തൊരുമയും കലാപ്രകടനവും ജനങ്ങൾക്കിടയിലും മാതൃകാപരമായ വലിയ കൈയടിയാണ് നേടിക്കൊടുത്തത്.

Summary

Transcending political boundaries, women councillors belonging to the UDF, LDF, and BJP delivered a synchronized fusion dance performance on the stage of Kannur Dasara celebrations, showcasing cultural harmony and unity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates