
ഓഹരി വിപണിയില്‍ കനത്ത ഇടിവ്

News Now
പീച്ചി വന്യജീവി ഡിവിഷൻ സർവേയിൽ 395 ഇനം ജീവികളെ രേഖപ്പെടുത്തി; മുൻ പട്ടികകളെ അപേക്ഷിച്ച് 36 ഇനങ്ങൾ അധികം

'ഒറ്റക്കമ്പി മതിയെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്, എന്നിട്ടും നാല് കമ്പി വച്ച് ചെലവ് കൂട്ടി'; വിജയാഘോഷം തൂക്കി സുരേഷ് കൃഷ്ണ

ജീവിത രഹസ്യം ഇതാണ്; ഏഴു തവണ വീണാൽ എട്ടു തവണ എഴുന്നേൽക്കുക: പൗലോ കൊയ്ലോ
50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,050 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലേക്കാണ് താഴ്ന്നത്.
ബാങ്ക് ഓഹരികളില്‍ ഉണ്ടായ ഇടിവ് ആണ് വിപണിയില്‍ പ്രതിഫലിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് മാത്രം രണ്ടുശതമാനമാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം എച്ച്ഡിഎഫ്ഡി ബാങ്കിന്റെ ത്രൈമാസ കണക്കുകള്‍ പുറത്തുവന്നിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ഇന്ററെസ്റ്റ് മാര്‍ജിനിലെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആശങ്കകളും വരുമാന വളര്‍ച്ചയിലെ മന്ദതയുമാണ് വിപണി വികാരത്തെ പ്രതികൂലമായി ബാധിച്ചത്. ബാങ്ക് നിഫ്റ്റി 0.5 ശതമാനമാണ് താഴ്ന്നത്.
ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂലമായ സൂചനകളും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപങ്ങള്‍ക്കായി വലിയ തോതില്‍ ഫണ്ട് വേണ്ടി വരുമെന്ന ആശങ്ക ആഗോള വിപണിയില്‍ ടെക് ഓഹരികളെ ബാധിക്കുന്നുണ്ട്. ഇതാണ് പ്രധാനമായി ഏഷ്യന്‍ വിപണിയെ അടക്കം ബാധിച്ചത്.
എണ്ണവില കാര്യമായി കുറയാതെ ഉയര്‍ന്നുതന്നെ നില്ക്കുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളില്‍ തന്നെയാണ്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 9 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. 94.80ലേക്കാണ് രൂപ ഉയര്‍ന്നത്. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആണ് രൂപയ്ക്ക് കരുത്തായത്.
WHAT TO READ NEXT

സ്വര്‍ണവില വീണ്ടും ഫസ്റ്റ് ഗിയറില്‍; 1,08,500ന് മുകളില്‍
Summary
Sensex falls 400 pts from day's high, Nifty near 23,050: Selling in bank shares
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



