വി.എസ്. അച്യുതാനന്ദൻ ഫൗണ്ടേഷനും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ഒത്തുചേരലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതെന്നും മകൻ

വിഎസ്
വിഎസ്
Last Updated :19 October 2026, 10:39 am IST
Guest Author :Damodaran K

News Now

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കാൻ ഒത്തുചേരലൊരുക്കി കുടുംബം. ഒക്ടോബർ 20-ന് ആലപ്പുഴയിലെ കുടുംബവീടായ 'വേലിക്കകത്ത്' വീട്ടിൽ നടക്കുന്ന ഒത്തുചേരലിലേക്ക് സുഹൃത്തുക്കളെയും നാട്ടുകാരെയും സ്വാഗതം ചെയ്ത് മകൻ ഡോ. വി.എ. അരുൺ കുമാർ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഏവരെയും ഹൃദ്യമായി ക്ഷണിച്ചത്.

വി.എസിനെ സ്നേഹിക്കുന്ന ഏവർക്കും ഒരുമിച്ചുകൂടാനും അദ്ദേഹത്തിന്റെ സ്മരണകൾ പങ്കുവെക്കാനുമാണ് ജന്മദിനമായ ഒക്ടോബർ 20-ന് കുടുംബവീട് വേദിയാകുന്നത്. വി.എസ്. അച്യുതാനന്ദൻ ഫൗണ്ടേഷനും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ഒത്തുചേരലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതെന്ന് ഡോ. വി.എ. അരുൺ കുമാർ കുറിച്ചു. ഒക്ടോബർ 20-ന് രാവിലെ മുതലാണ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ ഓർമ്മസംഗമം നടക്കുക.

വിഎ അരുൺ കുമാറിൻറെ കുറിപ്പ്

സഖാവ് വി.എസിന്റെ ഓർമ്മകളിൽ ഒരുമിക്കാം; ഒക്ടോബർ 20-ന് വേലിക്കകത്ത് വീട്ടിലേക്ക് ഏവർക്കും സ്വാഗതം...

പ്രിയപ്പെട്ടവരേ,ഈ വരുന്ന ഒക്ടോബർ 20 അച്ഛന്റെ ജന്മദിനമാണ്.ആ ഓർമ്മദിനത്തിൽ അച്ഛനെ സ്നേഹിക്കുന്ന സഖാക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒത്തുചേരാൻ ആലപ്പുഴയിലെ ഞങ്ങളുടെ കുടുംബവീട് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 20ന് രാവിലെ മുതൽ നടക്കുന്ന ഈ ഒത്തുചേരലിലേക്ക് ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ,ഡോ. വി.എ. അരുൺ കുമാർ(വിഎസ് അച്യുതാനന്ദൻ ഫൗണ്ടേഷനും, അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വേണ്ടി)

Summary

Commemorating the birthday of former Kerala Chief Minister and veteran CPM leader V. S. Achuthanandan, his family and the V. S. Achuthanandan Foundation are organizing a memorial gathering at their ancestral Velikkakathu House in Alappuzha on October 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates