
ഓരോ പ്രഹരവുംരതിമൂര്ച്ഛയുണ്ടാക്കുന്നപ്രേമപരിരംഭണം

News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

അടിമയുടെ മുതുക്
ചാട്ടവാറിനോട് പറഞ്ഞു:
വായുവിലെ നിന്റെ സീല്ക്കാരം
എന്റെ ഇഷ്ടഗാനം
ഓരോ പ്രഹരവും
രതിമൂര്ച്ഛയുണ്ടാക്കുന്ന
പ്രേമപരിരംഭണം
ചുളുങ്ങിയ തൊലിയിലെ
കത്തിപ്പടരലുകള്
ആനന്ദത്തിന്റെ കരകാണാക്കടല്
നീ
അനാഥത്വത്തില്നിന്നും
അരക്ഷിതത്വത്തില്നിന്നും
രക്ഷിക്കുന്ന
അന്ധനങ്കൂരം
ചാട്ടവാര് പറഞ്ഞു:
കാമുകീ
എന്റെ ആലിംഗനങ്ങളില്
ചാവേറുപോലെ ചിതറുന്ന
മാംസലാവണ്യമേ

നിന്നിലേക്ക്
പ്രേമകടാക്ഷമെറിയുമ്പോള്
ഭൂമിയിലെ നിന്റെ പ്രതിച്ഛായകളായ
പാദപാനം ചെയ്യുന്ന ഭക്തരിലേക്കും
നേതൃപൂജ ചെയ്യുന്ന അനുയായികളിലേക്കും
അറിയാതെ കണ്ണുചിമ്മിപ്പോകുന്നു.
മുതുകു പറഞ്ഞു:
കിന്നാരം പറഞ്ഞുനില്ക്കാതെ
ചലവും വ്രണവുമൊലിക്കുന്ന
ഈ മാംസപുഞ്ജത്തിലേക്ക്
അനുഭൂതികളുടെ
ഉതിര്മണികളുതിര്ക്കുക.
ചിത്രീകരണം - ഗോപീകൃഷ്ണന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

