News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
സംവിധായകനും നടി അമല പോളിന്റെ മുന് ഭര്ത്താവുമായ എഎല് വിജയ് രണ്ടാമതും വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര് ഐശ്വര്യയാണ് വിജയിന്റെ വധു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. ഇവര് വിവാഹിതരാകന് പോകുന്നുവെന്നുള്ള വാര്ത്ത നേരത്തേ പുറത്ത് വന്നിരുന്നു.
ജൂണ് 29 നാണു താന് വീണ്ടും വിവാഹിതനാകുന്നുവെന്ന വാര്ത്ത വിജയ് ആരാധകരുമായി പങ്കുവച്ചത്. മാധ്യമങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വിജയിന്റെ പത്രക്കുറിപ്പ് വി4 എന്റെര്ടെയ്നേഴ്സിന്റെ പബ്ലിക് റിലേഷന് ഓഫീസര് ആയ ഡയമണ്ട് ബാബുവാണ് പുറത്തുവിട്ടിരുന്നത്.
മദ്രാസ് പട്ടണം, ദൈവത്തിരുമകള് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എഎല് വിജയ്. ദൈവത്തിരുമകള് ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014ല് ഇവര് വിവാഹിതരാവുകയും ചെയ്തു. 2017ല് അമലയുമായി വിജയ് വേര്പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.
തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം തലൈവിയാണ് വിജയിന്റെ പുതിയ ചിത്രം. കങ്കണ റണാവത് ആണ് ചിത്രത്തില് ജയലളിതയെ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


