News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
സംവിധായകന് എഎല് വിജയ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടടറാണ് വിജയിന്റെ വധു. വിവാഹം ജൂലൈ 11 ന് നടക്കുമെന്നാണ് റിപ്പോര്ട്ടുകള്. മദ്രാസ് പട്ടണം, ദൈവത്തിരുമകള് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എഎല് വിജയ്.
ദൈവത്തിരുമകള് ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014ല് ഇവര് വിവാഹിതരാവുകയും ചെയ്തു. 2017ല് അമലയുമായി വിജയ് വിവാഹബന്ധം വേര്പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് എ.എല് വിജയ് ഇപ്പോള് സംവിധാനം ചെയ്യുന്നത്. കങ്കണ റണാവത്താണ് ചിത്രത്തില് ജയലളിതയുടെ വേഷത്തിലെത്തുന്നത്.

അമല ഇപ്പോള് സിനിമകളില് സജീവമാണ്. രത്നകുമാര് സംവിധാനം ചെയ്യുന്ന ആടൈ ആണ് അമലയുടെ ഉടന് ഇറങ്ങാനിരിക്കുന്ന ചിത്രം. ടീസറില് പൂര്ണ്ണനഗ്നയായി പ്രത്യക്ഷപ്പെട്ടതിനാല് അമല വാര്ത്തകളില് ഇടം നേടിയിരുന്നു. ഇതിന്റെ പേരിലാണ് വിജയ് സേതുപതി ചിത്രത്തില് നിന്നും തന്നെ ഒഴിവാക്കിയതെന്നും അമല ആരോപിച്ചിരുന്നു.
ഏറ്റവും അടുത്തായി പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനാണ് അമലയുടെ ഏറ്റവും പുതിയ സിനിമ. ജയറാം നായകനായ അച്ചായന്സ് ആയിരുന്നു മലയാളത്തില് ഒടുവില് അഭിനയിച്ച ചിത്രം. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല വീണ്ടും മലയാളത്തില് മടങ്ങി വരവിനൊരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് നായകന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


