അമ്പത് വയസ്സ് കഴിഞ്ഞെന്ന് തോന്നുന്നേയില്ല, സിനിമയിലെ 25 വര്‍ഷങ്ങള്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടന്നുപോയി

Last Updated :20 January 2024, 12:00 am IST

News Now

സിനിമാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ തനിക്ക് 50 വയസ്സായെന്ന് തോന്നുന്നില്ലെന്നും മുന്നോട്ടും ആരാധകരെ സന്തോഷിപ്പിക്കാന്‍ താന്‍ പ്രചോദിതനാകുകയാണെന്നും ബോളിവുഡിന്റെ കിംഗ് ഷാറൂഖ് ഖാന്‍ പറയുന്നു. 

'ശരിയാണ്, ഞാന്‍ 50 വയസ്സ് പ്രായമുള്ള ആളാണ്, എന്നാല്‍ കഴിഞ്ഞ 25വര്‍ഷത്തിനിടയില്‍ ഒന്നും തന്നെ മാറിയിട്ടില്ല. എന്റെ ആരാധകര്‍ എന്നെ വളരെയധികം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്റെ സിനിമകള്‍ കാണാനുള്ള അവരുടെ താല്‍പര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രായമായെന്ന തോന്നല്‍ പോലും എനിക്കുണ്ടാകുന്നില്ല. മറിച്ച് മുന്നോട്ടുള്ള എന്റെ ജീവിതത്തിലും ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', ഷാറൂഖ് പറയുന്നു.

2018ലെ സീ സിനി അവാര്‍ഡ്‌സില്‍ ബോളിവുഡില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിനുള്ള അവാര്‍ഡ് നേടിയതിന് ശേഷമാണ് ഷാറൂഖ് ഇത്തരത്തില്‍ പ്രതികരിച്ചത്. മുംബൈയിലേക്ക് വരുമ്പോള്‍ രണ്ട് വര്‍ഷം ജോലി ചെയ്തതിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങിപോകാമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അഭിനയിച്ച സിനിമകള്‍ നന്നായി സ്വീകരിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നെന്നും ഷാറൂഖ് വേദിയില്‍ പറഞ്ഞു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് 25 വര്‍ഷം കടന്നുപോയതെന്നും ഷാറൂഖ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പതൊന്നും ഒന്നുമല്ല, ഞാന്‍ ഇവിടെത്തന്നെയുണ്ടാവും: ഷാരൂഖ്‌