Last Updated :19 January 2024, 11:55 pm IST

News Now

മഞ്ജുവാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഉദാഹരണം സുജാതയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. ഫാന്റം പ്രവീണാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

15 വസയുകാരി കുട്ടിയുടെ അമ്മയായും വിധവയുമായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്.
തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം, തോപ്പില്‍ ജോപ്പനു ശേഷം മംമ്ത മോഹന്‍ദാസ് ആദ്യമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഉദാഹരണം സുജാതയ്ക്കുണ്ട്. ജില്ലാ കളക്ടറുടെ വേഷം ചെയ്യുന്ന മംമ്ത ആദ്യമായാണ് മഞ്ജു വാര്യറുമായി ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

നവീന്‍ ഭാസ്‌കറിന്റേതാണ് രചന. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഉദാഹരണം സുജാത.

തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിതെന്നും, പ്രേക്ഷകര്‍ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആവട്ടെ 'ഉദാഹരണം സുജാത'യെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനവേണമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ ചിത്രമായ വില്ലനിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Malayalam Cinema News | Mollywood News | Gossips| Samakalika Malayalam