തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്ക് എന്ന് കുറിച്ചാണ് വി​ഘ്നേശ് നയൻസിന് ആശംസ കുറിച്ചിരിക്കുന്നത്

Last Updated :20 January 2024, 8:23 am IST

News Now

ലോക മാതൃദിനത്തിൽ അമ്മയ്ക്കും സഹോദരിക്കും കാമുകിയും നടിയുമായ നയൻതാരയ്ക്കും ഭാവി അമ്മായിയമ്മയ്ക്കും ആശംസകൾ നേർന്ന് 
സംവിധായകൻ വിഘ്നേശ് ശിവൻ. തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്ക് എന്ന് കുറിച്ചാണ് വി​ഘ്നേശ് നയൻസിന് ആശംസ കുറിച്ചിരിക്കുന്നത്. 

ഒട്ടും സ്വാർത്ഥതയില്ലാത്ത വ്യക്തിത്വങ്ങൾ എന്ന് കുറിച്ചാണ് അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങൾ വിഘ്നേശ് പങ്കുവച്ചത്. നയൻതാരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും ഇതിന് പിന്നാലെ പങ്കുവവച്ചു. “മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,” എന്ന് കുറിച്ചായിരുന്നു ആശംസ. 

ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന നൻതാരയുടെ ചിത്രവും മാതൃദിനത്തിൽ വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.  “ഭാവിയിൽ എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളുടെ അമ്മയുടെ കൈയിലുള്ള കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ,” എന്നാണ് ഇതോടൊപ്പം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ കുട്ടികളുടെ അമ്മയാകാൻ പോകുന്നവൾക്ക്; വി​ഘ്നേശ്