
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മകൾ വിസ്മയക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർതാരം മോഹൻലാൽ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
'പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും.. എന്റെ രാജകുമാരിക്ക് ഹാപ്പി ബര്ത്ത്ഡേ' മോഹന്ലാല് കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റിന് താഴെ സിനിമനടന്മാർ ഉൾപ്പെട നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.
അതിനിടെ താരപുത്രിയുടെ പേര് സംബന്ധിച്ചും ആരാധകർക്കിടയിൽ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. വിസ്മയ എന്നാണ് മോഹൻലാലിന്റെ പേര്. ഇത് മായ എന്നാക്കി മാറ്റിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മായ മോഹൻലാൽ എന്ന പേരിലാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉള്ളത്. സാഹിത്യത്തിലും കലയിലുമാണ് താരപുത്രി വിസ്മയം തീർക്കുന്നത്. അടുത്തിടെ തന്റെ കവിതകളും ചിത്രങ്ങളും പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
