സ്പെഷ്യൽ ഡേയിൽ പ്രിയതമന് പ്രണയചുംബനം നൽകുന്നതിന്റെ ചിത്രമാണ് താരംപങ്കുവെച്ചത്

Last Updated :20 January 2024, 8:29 am IST

News Now

തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് മുക്ത വിവാഹിതയാവുന്നത്. ഭർത്താവിനും മകൾക്കുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരമിപ്പോൾ. ഇന്ന് മുക്തയുടേയും ഭർത്താവ് റിങ്കു ടോമിയുടേയും അഞ്ചാം വിവാഹവാർഷികമാണ്. തങ്ങളുടെ സ്പെഷ്യൽ ഡേയിൽ പ്രിയതമന് പ്രണയചുംബനം നൽകുന്നതിന്റെ ചിത്രമാണ് താരംപങ്കുവെച്ചത്. 

പ്രണയം പറയുന്ന കുറിപ്പിനൊപ്പമാണ് മുക്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ‘ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു. എന്റെ സ്നേഹം, എന്റെ മാത്രം. ഐ ലവ് യു, അഞ്ച് വർഷം, ഹാപ്പി വെഡ്ഡിങ് ആനിവേർസറി, ഏട്ടാ.’–മുക്ത കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നടി സരയു, നടൻ ബിയോൺ തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്. 

റിമിടോമിയുടെ സഹോദരന്‍ റിങ്കുവുമായി 2015 ലാണ് മുക്ത വിവാഹിതയായത്. ഇരുവർക്കും കിയാര എന്ന മകളുമുണ്ട്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തിയതാണ് എല്‍സ ജോര്‍ജ്ജ് എന്ന മുക്ത. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നിച്ചിട്ട് അഞ്ചു വർഷം; പ്രിയതമനെ ചുംബിച്ച് മുക്ത; ചിത്രം