ചുവപ്പിനെ എത്ര മനോഹരമായി കൈകാര്യം ചെയ്യാം എന്ന് കാട്ടിതരും പ്രിയങ്കയുടെ ഈ പുത്തന്‍ ലുക്ക്

Last Updated :20 January 2024, 12:12 am IST

News Now

പ്രിയങ്ക ചോപ്രയെ മുംബൈയില്‍ കണ്ടുകിട്ടാന്‍ തന്നെ പ്രയാസമാണ്. താരം മിക്കപ്പോഴും ന്യൂയോര്‍ക്കിലെ തെരുവുകളിലായിരിക്കും എന്നതു തന്നെ കാര്യം. ലണ്ടന്‍ തെരുവുകളില്‍ നിന്നുള്ള താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നതും. ഇത്തരത്തില്‍ പുറത്തുവന്ന പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം ഫാഷന്‍ പ്രേമികളെ അമ്പരിപ്പിച്ചു എന്നുതന്നെ പറയാം. ചുവപ്പിനെ എത്ര മനോഹരമായി കൈകാര്യം ചെയ്യാം എന്ന് കാട്ടിതരും പ്രിയങ്കയുടെ ഈ പുത്തന്‍ ലുക്ക്. 

ലെതര്‍ മെറ്റീരിയലില്‍ സ്‌ട്രൈപ്പ്‌സ് ഡിസൈനുള്ള കാപ്രി പാന്റും സ്ട്രിംഗ് ടോപ്പ് സെറ്റും ആണ് ചിത്രത്തിലെ പ്രിയങ്കയുടെ വേഷം. ഡിസൈനര്‍ അലജെന്‍ന്ത്രോ അലണ്‍സോ റോജസാണ് പ്രിയങ്കയുടെ ഈ ട്രന്‍ഡ്‌സെറ്റര്‍ വസ്ത്രത്തിന്റെ ഡിസൈനര്‍. പാന്റും ടോപ്പും അടങ്ങിയ സെറ്റിനൊപ്പം ഒരു റെഡ് ജാക്കറ്റും പ്രിയങ്ക അണിഞ്ഞിരുന്നു. 

Story image

റെഡ് നിറത്തിലുള്ള ചെരുപ്പും ലിപ്സ്റ്റിക്കും ചെറിയ കമ്മലും ലുക്കിനെ പൂര്‍ണതയിലെത്തിച്ചു. കോണ്‍ട്രാസ്റ്റിനായി കറുപ്പ് നിറത്തിലെ സണ്‍ഗ്ലാസും അതിന് മാച്ച് ചെയ്ത് കറുത്ത ഹാന്‍ഡ്ബാഗും ആയപ്പോള്‍ പ്രിയങ്കയുടെ ഫാഷണ്‍ സെന്‍സിന് ആരാധകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. 

Story image

വസ്ത്രത്തിന്റെ വി-ലൈന്‍ നെക്ക് തന്നെയാണ് ലുക്കിലെ പ്ലസ് പോയിന്റ്. വസ്ത്രത്തിന് ആവശ്യമായ താരത്തിന്റെ കോണ്‍ഫിഡന്റ് ലുക്ക് കൂടെയായപ്പോള്‍ പ്രിയങ്ക ചുവപ്പില്‍ ഹോട്ടായി നിന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചുവപ്പില്‍ എത്ര ഹോട്ടാകാം? പ്രിയങ്ക പഠിപ്പിക്കും!