
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രശസ്ത ടിക്ടോക് താരം ഫുക്രു. രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞിരിക്കുകയാണ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകി ഒരുക്കിയിരിക്കുന്ന വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
‘ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് ഫുക്രു പുതിയ വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ‘ബൈ’ പറഞ്ഞുപോകുന്നു. അദൃശ്യമായ ഒരുപാട് തടസ്സങ്ങൾ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാൻ ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.
ടിക് ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു. മോഡലിങ്, ഫോട്ടോഷൂട്ട്, റിയാലിറ്റി ഷോ, സിനിമ തുടങ്ങി നിരവധി അവസരങ്ങളാണ് ടിക് ടോക്കിലൂടെ ഫുക്രുവിനെ തേടിയെത്തിയത്. ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്നതരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
