മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ ആണ് രേവതി

Last Updated :20 January 2024, 8:19 am IST

News Now

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും കന്നഡ നടനുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. രേവതി ആണ് വധു. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ ആണ് രേവതി. ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമേ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മന്ത്രി എച്ച് ഡി രേവണ്ണ, എന്നിവർ സന്നിഹിതരായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രം നിഖില്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പങ്കാളിക്കൊപ്പമുള്ള ആദ്യ ചിത്രം ആരാധകരുമായി പങ്കുവച്ചുകൊണ്ട് എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ആവശ്യപ്പെടുകയായിരുന്നു താരം. ജാഗ്വാര്‍, സീതാരാമ കല്യാണ, കുരുക്ഷേത്ര എന്നിവയാണ്  നിഖില്‍ അഭിനയിച്ചിട്ടുള്ള കന്നഡ സിനിമകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വധു രേവതി