ശ്രുതി മോഹന്‍ദാസാണ് വധു

Last Updated :20 January 2024, 12:11 am IST

News Now

യുവനടന്‍ രജിത് മേനോന്‍ വിവാഹിതനാകുന്നു. ശ്രുതി മോഹന്‍ദാസാണ് വധു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമ താരങ്ങളായ ഭാമ, മണിക്കുട്ടന്‍, വിനു മോഹന്‍, സരയു, ശരണ്യ മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്ത്രതിലൂടെ രജിത്ത് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് ശേഷം നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. സെവന്‍സ്, ജനകന്‍, ചാപ്‌റ്റേഴ്‌സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഇന്നാണ് ആ കല്യാണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും രജിത്ത് സാന്നിധ്യം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ രജിത് മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞും; വീഡിയോ കാണാം