News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
പിൻ കഴുത്തിൽ പച്ച കുത്തി നടി റോഷ്ന ആൻ റോയ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ടാറ്റൂ കുത്തുന്നതിന്റെ വിശേഷം പങ്കുവെച്ചത്. കൊമ്പനാനയാണ് ടാറ്റുവിൽ കാണുന്നത്. എന്റെ ജീവിതമാണ് എന്റെ കല, എന്റെ കലയാണ് എന്റെ ജീവിതം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പച്ച കുത്തുമ്പോഴും ചിരിച്ചിരിക്കുന്ന റോഷ്നയാണ് ചിത്രത്തിൽ. ഇതോടെ ആരാധകർക്ക് അറിയേണ്ടത് ചിരിയെക്കുറിച്ചായിരുന്നു. ടാറ്റു ചെയ്യുമ്പോൾ ചിരിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഫോട്ടോയ്ക്ക് വേണ്ടി ചിരിച്ചതാണ് എന്നായിരുന്നു മറുപടി. ദ് ഡീപ് ഇങ്ക് ടാറ്റൂസ് ആണ് റോഷനയ്ക്ക് മനോഹരമായ ടാറ്റു സമ്മാനിച്ചത്. ഡീപ്ഇങ്കിലെ അനന്ദുവിന്റേതാണ് ടാറ്റു ഡിസൈൻ. താരത്തിന്റെ കയ്യിലും ഒരു ടാറ്റൂ ഉണ്ട്.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലെ ടീച്ചറായെത്തി ശ്രദ്ധ നേടിയ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെ താരം മേക്കപ്പ് രംഗത്തിലേക്ക് കടന്നിരുന്നു. നടി ഗായത്രി സുരേഷിന്റേയും ശാലിൻ സോയയുടേയും വൈറലായ ഫോട്ടോഷൂട്ട് ചെയ്തത് റോഷ്നയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

