ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. 

Last Updated :20 January 2024, 12:13 am IST

News Now

വിക്രമിന്റെ കരിയറില്‍ വന്‍ വിജയമായ ചിത്രങ്ങളിലൊന്നാണ് സാമി. ആറുസാമി എന്ന പൊലീസുകാരനായി വിക്രമെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സാമിസ്‌ക്വയര്‍ ജൂണ്‍ 14ന് തീയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. 

പോസ്റ്ററില്‍ മാസ്സ് ലുക്കിലാണ് വിക്രം. മോഷന്‍ പോസ്റ്റര്‍ വലിയ ആകാംഷയാണ് സൃഷ്ടിക്കുന്നത്. ആദ്യഭാഗമൊരുക്കിയ ഹരി തന്നെയാണ് സംവിധാനം. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍. സാമി2 ബിഗ്ബജറ്റ് ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലും ദല്‍ഹിയിലും, നേപ്പാളിലുമായാണ് ചിത്രീകരണം.

ദേവിശ്രീ പ്രസാദാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്. ഏതാണ്ട് ആറ് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് ബോബി സിംഹയുടെ ലുക്കുകള്‍ ഫൈനലായത്. പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഷന്‍ പോസ്റ്ററില്‍ കിടിലന്‍ ലുക്കില്‍ വിക്രം: വീഡിയോ കാണാം