ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്

Last Updated :20 January 2024, 8:04 am IST

News Now

ഒരു അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങള്‍ നേടിയെടുത്ത താരജോഡിയാണ് പ്രിയ വാര്യരും റോഷനും. സിനിമ ഇറങ്ങുന്നതിനും മുന്‍പേ താരമായ ഇരുവരും പ്രശംസയും വിമര്‍ശനവും നേരിട്ടിരുന്നു. ആദ്യ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ ഒപ്പം നിന്ന സുഹൃത്തുകൂടെയാണ് പ്രിയക്ക് റോഷന്‍. 

ഇരുവരും പ്രണയത്തിലാണെന്ന് പോലും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. 

പ്രിയ താരജോഡിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ നിരാശരായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഷനെ ചേര്‍ത്തുപിടിച്ച് പ്രിയ, നിരാശരെന്ന് ആരാധകര്‍; വൈറല്‍