ദീപേഷ് സാവന്തിനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു

Last Updated :20 January 2024, 8:29 am IST

News Now

മുംബൈ: ലഹരിക്കടത്ത് കേസിൽ നടൻ സുശാന്ത് സിങ്ങിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ദീപേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതേ കേസിൽ നേരത്തെ നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും അറസ്റ്റ് ചെയ്തിരുന്നു. 

ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനുമായിരുന്നു ഷോവിക് അറസ്റ്റിലായത്. റിയയുടെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമുവൽ വഴി സുശാന്തിനായാണ് മയക്കുമരുന്ന് വാങ്ങിയിരുന്നത് എന്നാണ് മൊഴി. ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചു. സെപ്തംബർ 9 വരെ ഇരുവരേയും  കസ്റ്റഡിയിൽ വെക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഹരിക്കടത്ത്: നടൻ സുശാന്തിന്റെ പാചകക്കാരൻ അറസ്റ്റിൽ