
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

അന്പതാം ദിനത്തില് ഓണ്ലൈന് പ്ലാറ്റ്ഫോമിലും കയറിപ്പറ്റാനൊരുങ്ങി ലൂസിഫര്. മെയ് 16 മുതല് ചിത്രം ആമസോണ് പ്രൈമില് ലഭ്യമാകും. ആമസോണ് പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് ഈ വാര്ത്ത പുറത്തു വിട്ടിരിക്കുന്നത്.
മലയാളത്തില് കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ട്വീറ്റില് പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില് വന് വിജയമായിരുന്നു. ചിത്രം ഇതിനകം തന്നെ 150 കോടി രൂപ നേടിയിട്ടുണ്ട്
കേരളത്തില് മാത്രം നാനൂറ് തിയേറ്ററുകളിലാണ് ലൂസിഫര് പ്രദര്ശിപ്പിച്ചത്. 43 രാജ്യങ്ങളില് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫര് സ്വന്തമാക്കിയിരുന്നു. മുരളീ ഗോപി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
