
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും തങ്ങളുടെ ആഡംബര വീട് വിറ്റു. വീട് വിറ്റശേഷം സങ്കല്പത്തിനു അനുസരിച്ചുള്ള വീട് തേടി നടക്കുകയാണ് പ്രിയങ്കയും നിക്കും. പ്രിയങ്കയെ വിവാഹം ചെയ്യാന് തീരുമാനിച്ച ശേഷം ഏപ്രില് 2018 ലാണ് നിക്ക് വീട് വാങ്ങുന്നത്. കഴിഞ്ഞ വര്ഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയത്. ആ വീടാണ് ഇപ്പോള് വില്പന നടത്തിയത്. 6.9 മില്യന് ഡോളര് വിലയിട്ടാണ് നിക്ക് വില്പനയ്ക്ക് വച്ചതും. ഇത്ര പെട്ടെന്ന് വീട് വില്ക്കാനുള്ള കാരണം വ്യക്തമല്ല.
ടെക്സസില് നിക്കിനും മുംബൈയില് പ്രിയങ്കയ്ക്കും സ്വന്തമായി വീടുകളുണ്ട്. പക്ഷേ ഇരുവരും ഇവിടെ ഒന്നുമല്ല താമസം ആരംഭിച്ചത്. ലൊസാഞ്ചലസിലെ ബെവര്ലി ഹില്സില് 6.5 മില്യന് ഡോളര് (ഏകദേശം 46 കോടി രൂപ) മുടക്കി നിക്ക് വാങ്ങിയ വീട്ടിലായിരുന്നു ഇരുവരും കുടുംബം ആരംഭിച്ചത്.

കലിഫോര്ണിയയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്താണ് ഈ വീടിരിക്കുന്നത്. ജെന്നിഫര് ലോറന്സ്, ടെയ്ലര് സ്വിഫ്റ്റ് എന്നിവരുടെ വീടുകള് സമീപമാണ്. 90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. ഏതാണ്ട് 4,129 ചതുരശ്രയടിയാണ് വിസ്തീര്ണ്ണം.

വൈറ്റ് ഓക്ക് ഫ്ലോറിങ്ങില് അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ വീട്. ചുറ്റിലുമുള്ള പച്ചപ്പിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഫിറ്റ്നസ് ഫ്രീക്കുകളായ ഇരുവര്ക്കുംവേണ്ടി ജിം, സ്വിമ്മിങ് പൂള് എന്നിവയും ഒരുക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

