ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന അടിക്കുറിപ്പിൽ ആശുപത്രിയിൽ നിന്നുള്ള മകന്റെ ചിത്രവും വിഷ്ണും പോസ്റ്റ് ചെയ്തിട്ടുണ്ട്

Last Updated :20 January 2024, 8:32 am IST

News Now

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ആൺകുഞ്ഞ് പിറന്നു. ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം താരം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന അടിക്കുറിപ്പിൽ ആശുപത്രിയിൽ നിന്നുള്ള മകന്റെ ചിത്രവും വിഷ്ണും പോസ്റ്റ് ചെയ്തിട്ടുണ്ട്.  

കൂടാതെ തനിക്ക് മകനെ സമ്മാനിച്ചതിന് ഭാര്യയോട് നന്ദി പറയാനും വിഷ്ണു മറന്നില്ല. ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി എന്‍റെ സ്നേഹമേ എന്നാണ് താരം കുറിച്ചത്. അർജുൻ അശോകൻ, ധ്രുവൻ, മണികണ്ഠൻ രാജൻ ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്. 

ആദ്യമായി അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ആണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് വിഷ്‍ണു സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. "ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു" എന്നാണ് വിഷ്ണുവിന്‍റെ കുറിപ്പ്. ഒപ്പം ഭാര്യ ഐശ്വര്യയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായി, മകന്റെ ചിത്രം പങ്കുവെച്ച് താരം