News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഷെയ്ൻ നിഗം നായകനായ ഇഷ്ക്. സിനിമാ രംഗത്തുനിന്നുതന്നെ നിരവധിപ്പേർ ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലെ ഒരു പുതിയ വിഡിയോ പൂറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഷെയ്നും നായികയും കോഫി ഷോപ്പിലിരുന്ന് സംസാരിക്കുന്ന രംഗമാണ് വിഡിയോയിൽ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. നാലര ലക്ഷത്തിലധികം പേർ യൂട്യൂബിൽ വിഡിയോ കണ്ടുകഴിഞ്ഞു.
നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ആൻ ശീതളാണ് നായിക. സച്ചി എന്ന നായക കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചിട്ടുള്ളത്. ഷൈൻ ടോം ചാക്കോ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെഗറ്റീവ് ഷെയിഡുള്ള ഷെെനിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടി. ജാഫർ ഇടുക്കി, മാല പാർവതി, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

