മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന പ്രിയങ്കയെയാണ് ചിത്രത്തില്‍ കാണുന്നത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST

News Now

മകളുടെ ആദ്യ ചിത്രം പുറത്തുവിട്ട് ഹോളിവുഡ് താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. മൂന്നു മാസത്തെ ആശുപത്രി വാസത്തിനുശേഷം മകള്‍ വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് സന്തോഷം പങ്കുവച്ചത്. ലോസ് ആഞ്ചല്‍സിലെ ആശുപത്രിയില്‍ 100 ദിവസത്തില്‍ ഏറെയായി എന്‍ഐസിയുവിലായിരുന്നു കുഞ്ഞ്. കുറച്ചുമാസങ്ങള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് പ്രിയങ്ക കുറിക്കുന്നത്. മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന പ്രിയങ്കയെയാണ് ചിത്രത്തില്‍ കാണുന്നത്. നിക്കും കൂടെയുണ്ട്. കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. എംഎം എന്നാണ് കുഞ്ഞിനെ വിളിക്കുന്നത്. 

പ്രിയങ്ക ചോപ്രയുടെ കുറിപ്പ് വായിക്കാം

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്ത താഴ്ചകളിലൂടെയാണ് കടന്നുപോയത്. ഇത് നിരവധി പേര്‍ അനുഭവിക്കുന്നുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം. 100ല്‍ ഏറെ ദിവസങ്ങളിലെ എന്‍ഐസിയു വാസത്തിനുശേഷം ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. എല്ലാ കുടുംബങ്ങളുടേയും യാത്രകള്‍ വ്യത്യസ്തമായിരിക്കും അതിന് വിശ്വാസവും അവശ്യമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. എല്ലാ നിമിഷങ്ങളും എത്ര അമൂല്യമാണെന്ന് അതില്‍ നിന്ന് വ്യക്തമായി. കുഞ്ഞിപ്പെണ്ണ് വീട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ലോസ് ആഞ്ചലസിലെ റാഡി ചില്‍ഡ്രന്‍സിന്റെ ലാ ജൊല്ല, സെഡര്‍ സിനായ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സ്‌പെഷ്യലിസ്റ്റിനും നന്ദി പറയുന്നു. ഞങ്ങളുടെ അടുത്ത ഭാഗം തുടങ്ങുകയാണ്. ഞങ്ങളുടെ കുഞ്ഞ് ശരിക്കും കിടിലനാണ്. മമ്മിയും ഡാഡിയും നിന്നെ സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തിലും പുറത്തുമുള്ള എല്ലാ അമ്മമാര്‍ക്കും കെയര്‍ ടേക്കര്‍മാര്‍ക്കും ഹാപ്പി മദേഴ്‌സ് ഡേ. നിങ്ങള്‍ എല്ലാം എളുപ്പത്തിലാക്കുന്നു. നന്ദി. നിനക്കൊപ്പം അല്ലാതെ എനിക്ക് ഇത് ചെയ്യാനാവില്ല. എന്നെ ഒരു മമ്മയാക്കിയതിന് നന്ദി. ഐ ലവ് യു നിക്ക് ജൊനാസ്. 

അതിനു പിന്നാലെ പ്രിയങ്കയെ പ്രശംസിച്ചുകൊണ്ട് നിക്കും രംഗത്തെത്തി. എല്ലാരീതിയിലും നീ എന്നെ പ്രചോദിപ്പിക്കുകയാണ് എന്നാണ് നിക്ക് കുറിച്ചത്. പുതിയ റോള്‍ വളരെ എളുപ്പത്തിലും ഉറപ്പോടെയുമാണ് നീ ഏറ്റെടുത്തത്. നിനക്കൊപ്പം ഈ യാത്രയില്‍ കൂട്ടാവാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നീ ഇപ്പോള്‍ തന്നെ മികച്ച അമ്മയാണ് എന്നാണ് നിക്ക് കുറിച്ചത്. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും കുഞ്ഞ് എംഎമ്മിനും ആശംസകളുമായി എത്തിയിരിക്കുന്നത്‌. വാടക​ഗർഭധാരണത്തിലൂടെ ജനുവരിയിലാണ് പ്രിയങ്കയ്ക്കും നിക്ക് ജൊനാസിനും മകൾ പിറന്നത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates