അരിയിലെ പൊടിയും അഴുക്കും നീക്കുന്നതിനൊപ്പം അധിക അന്നജം കുറയ്ക്കാനും ഇത് സഹായിക്കും.

Rice Cooking Mistakes
Rice Cooking MistakesSource by : Pintertest
Last Updated :16 October 2026, 10:55 am IST

News Now

ചോറ് അമിതമായി വെന്തുപോകുന്ന പ്രശ്നമുണ്ടോ? എത്ര ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ ചോറിന് വെള്ളം കൂടിപ്പോവുക, ഒട്ടിപ്പിടിക്കുക തുടങ്ങിയ പരാതികൾ പാചകം ചെയ്യുമ്പോൾ ഉണ്ടാകാറുണ്ട്. അരി കഴുകുന്നതു മുതൽ വേവിച്ചെടുക്കുന്നത് വരെയുള്ള ചെറിയ കാര്യങ്ങൾ പോലും ചോറിന്റെ രുചിയെയും ഘടനയെയും സ്വാധീനിക്കാം.

ചോറുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

അരി ആവശ്യത്തിന് കഴുകാതിരിക്കുന്നത്

അരി വേവിക്കാൻ ഇടുന്നതിന് മുൻപ് നന്നായി കഴുകേണ്ടത് പ്രധാനമാണ്. അരിയിലെ പൊടിയും അഴുക്കും നീക്കുന്നതിനൊപ്പം അധിക അന്നജം കുറയ്ക്കാനും ഇത് സഹായിക്കും. ശരിയായ രീതിയിൽ കഴുകാതെ ഉപയോ​ഗിക്കുന്നത് ചിലതരം അരി വേവിക്കുമ്പോൾ കൂടുതൽ ഒട്ടിപ്പിടിക്കാൻ കാരണമാകാം. അരി വൃത്തിയുള്ള വെള്ളത്തിൽ മൂന്നോ നാലോ തവണ സാവധാനം കഴുകിയെടുക്കാം. കഴുകുമ്പോൾ അരി അമിതമായി തിരുമ്മിക്കഴുകേണ്ട കാര്യമില്ല. അരിയിലെ പോഷകങ്ങൾ വെള്ളത്തിലൂടെ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കണം.

വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാതിരിക്കുന്നത്

ചോറ് നല്ല രീതിയിൽ വേവുന്നതിന് അരിയുടെയും വെള്ളത്തിന്റെ അളവു വളരെ പ്രധാനമാണ്. വെള്ളം അധികമായാൽ ചോറ് കുഴഞ്ഞുപോകാനും കുറവായാൽ അരി പൂർണമായി വേവാതിരിക്കാനും സാധ്യതയുണ്ട്. ഉപയോ​ഗിക്കുന്ന അരിയുടെ ഇനം അനുസരിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവിലും വ്യത്യാസം ഉണ്ടാകാം. മട്ട അരി, ബസ്മതി അരി, പുഴുക്കലരി എന്നിവയ്ക്ക് ഒരേ അളവിൽ മതിയാകണമെന്നില്ല. അരിയുടെ പഴക്കം, കുതിർക്കുന്ന സമയം, പാചകരീതി എന്നിവയും ഇതിനെ സ്വാധീനിക്കും.

അരി കുതിർക്കേണ്ടപ്പോൾ കുതിർക്കാതിരിക്കുന്നത്

ചിലയിനം അരികൾ പാകം ചെയ്യുന്നതിനു മുമ്പ് കുതിർക്കുന്നത് വേവിക്കാൻ എളുപ്പമാക്കും. പ്രത്യേകിച്ച് മട്ട അരി പോലുള്ള കട്ടിയുള്ള അരികൾ കുതിർക്കുന്നത് വേവാനുള്ള സമയം കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ എല്ലാ അരികളും ഒരേ സമയം കുതിർക്കണമെന്നില്ല.

അരി കുതിർക്കാതെ നേരിട്ട് വേവിക്കുമ്പോൾ ചില ഇനങ്ങളിൽ പുറംഭാഗം വെന്തിട്ടും ഉള്ളിൽ കട്ടിയുള്ളതായി തുടരാം. അതേസമയം, ബസ്മതി പോലുള്ള അരികൾ കുതിർക്കുന്നത് ഓരോ അരിമണിയും വേർതിരിഞ്ഞ് ലഭിക്കാൻ സഹായിക്കും.

ചോറ് വേവിക്കുമ്പോൾ ഇടയ്ക്കിടെ ഇളക്കുന്നത്

ചോറ് വേവിക്കുന്നതിനിടെ ഇടയ്ക്കിടെ ഇളക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഈ ശീലം ചില ഇനം അരി ഒട്ടിപ്പിടിക്കാനും അരിമണികൾ പൊട്ടിപ്പോകാനും കാരണമാകാം. പ്രത്യേകിച്ച് അധികം വെള്ളത്തിൽ വേവിക്കുന്ന രീതിയിൽ പാകം ചെയ്യുമ്പോൾ നിരന്തരം ഇളക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളം വറ്റിച്ചോ കുറഞ്ഞ വെള്ളത്തിൽ വേവിച്ചോ ചോറ് തയ്യാറാക്കുമ്പോൾ ഇടയ്ക്കിടെ മൂടി തുറക്കുന്നതും പാചകത്തെ ബാധിക്കാം. മൂടി തുറക്കുമ്പോൾ നീരാവി പുറത്തുപോകുന്നതിനാൽ വേവാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം.

വേവിച്ച ഉടൻ ചോറ് വിളമ്പുന്നത്

ചോറ് വേന്ത ഉടൻ വിളമ്പുന്ന ശീലം തെറ്റല്ലെങ്കിലും കുറഞ്ഞ വെള്ളത്തിൽ വേവിക്കുന്ന ചോറ് പാകമായ ശേഷം കുറച്ചു നേരം അടച്ചുവയ്ക്കുന്നത് നല്ല ഫലം നൽകാൻ സഹായിക്കും. അടുച്ചുവയ്ക്കുന്നതിലൂടെ ശേഷിക്കുന്ന നീരാവി അരിമണികളിൽ ഒരുപോലെ വ്യാപിക്കാനും അധിക ഈർപ്പം ക്രമീകരിക്കാനും സഹായിക്കും. വേവിച്ച ഉടൻ ശക്തമായി ഇളക്കിയാൽ അരിമണികൾ പൊട്ടാനും ചോറ് കുഴയാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ബസ്മതി പോലുള്ള അരി എന്നാൽ വെള്ളം അധികമായതിനാൽ ചോറ് കുഴഞ്ഞിട്ടുണ്ടെങ്കിൽ ഈ രീതി മാത്രം കൊണ്ട് അത് ശരിയാകില്ല.

Summary

5 Common Mistakes to Avoid When Cooking Rice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates