News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുന്നതിന് മുന്പ് വിവാഹബന്ധം വേര്പെടുത്തി അമേരിക്കന് നടിയും ടെലിവിഷന് താരവുമായ പമീല ആന്ഡേഴ്സണ്. ഹോളിവുഡിലെ പ്രശസ്ത ഹെയര് ഡ്രസറും നിര്മാതാവുമായ ജോന് പീറ്റേഴ്സുമായുള്ള വിവാഹബന്ധമാണ് താരം അവസാനിപ്പിക്കാന് ഒരുങ്ങുന്നത്. ജനുവരി 20നായിരുന്നു നടിയുടെ വിവാഹം.
നടിയുടെ നാലാം വിവാഹം വാര്ത്തകളില് നിറഞ്ഞിരുന്നതിന് പിന്നാലെയാണ് വിവാഹമോചന വാര്ത്തയും വരുന്നത്. വിവാഹം കഴിഞ്ഞ് 12 ദിവസത്തിലാണ് ഇരുവരും പിരിയുന്നത്. പ്രസ്താവനയിലൂടെ 52 കാരിയായ നടി തന്നെയാണ് വേര്പിരിയലിനെക്കുറിച്ച് അറിയിച്ചത്. കുറച്ചു നാള് പിരിഞ്ഞു താമസിച്ച് ജീവിതത്തില് നിന്ന് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുമെന്നാണ് താരം വ്യക്തമാക്കിയത്. വിവാഹം ഔദ്യോഗികമായി നടപ്പാക്കിയിട്ടില്ലെന്നും താരം പറഞ്ഞു.
ജനുവരി 20 ന് കാലിഫോര്ണിയയിലെ മാലിബുവില്വെച്ചാണ് 74 കാരനായ ജോനുമായുള്ള വിവാഹം കഴിഞ്ഞത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 30 വര്ഷങ്ങള്ക്ക് മുന്പ് ഇരുവരും പ്രണയിച്ചിരുന്നു. തുടര്ന്ന് വേര്പിരിഞ്ഞ ഇവര് കഴിഞ്ഞ വര്ഷമാണ് വീണ്ടും പ്രണയത്തിലാവുന്നത്. ഇരുവരുടേയും നാലാമത്തെ വിവാഹമായിരുന്നു.
ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്ത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില് പമീലയ്ക്ക് രണ്ട് ആണ്മക്കളുണ്ട്. എന്നാല് ആ ബന്ധം അധികം നീണ്ടു നിന്നില്ല. ലീയ്ക്കെതിരെ പമീല ഗാര്ഹിക പീഡനത്തിന് കേസ് നല്കിയതിനെത്തുടര്ന്ന് ലീ ജയിലിലായി. 1998ല് ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്ക്ക്സ് ഷെന്കെന്ബേര്ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല് ഇരുവരും വിവാഹത്തില്നിന്നു പിന്തിരിഞ്ഞു.
തുടര്ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില് കലാശിച്ചു. അമേരിക്കന് ഗായകന് റിക്ക് സോളമനെയാണ് പമേല പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തില് അവസാനിച്ചു. അതിന് ശേഷം ഫ്രഞ്ച് ഫുട്ബോളര് ആദില് റാമിയുമായി പമേല പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

