'അങ്ങ് ഹിന്ദിയിലുമുണ്ട്, പിടി'; ബോളിവുഡിൽ തിളങ്ങിയ മലയാളം സംവിധായകർ

മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സംവിധായകരാണ് ബോളിവുഡില്‍ പോയി കയ്യടി നേടിയിട്ടുള്ളത്

malayalam directors in bollywood
ബോളിവുഡിൽ കയ്യടി നേടിയ 8 മലയാളം സംവിധായകർ
Last Updated :18 July 2024, 1:36 pm IST

മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരം ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഫാന്‍റെ പിക്ചേഴ്സിനൊപ്പമാണ് താരത്തിന്‍റെ ആദ്യ ചിത്രം. മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സംവിധായകരാണ് ബോളിവുഡില്‍ പോയി കയ്യടി നേടിയിട്ടുള്ളത്. ബോളിവുഡില്‍ തിളങ്ങിയ മലയാളം സംവിധായകരെ പരിചയപ്പെടാം.

1പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍

ഫെയ്സ്ബുക്ക്

ബോളിവുഡില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായി നിറഞ്ഞു നില്‍ക്കുന്നതിനിടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കിലുക്കത്തിന്‍റെ ഹിന്ദി റീമേക്കായ മുസ്കുരാഹത്തായിരുന്നു ആദ്യ ഹിന്ദി ചിത്രം. 90കളുടെ അവസാനം ആയപ്പോഴേക്കും പ്രിയദര്‍ശന്‍ ഹിന്ദിയിലെ മുന്‍നിര സംവിധായകനായി. ഹേര ഫേരി, വിരാസത് തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി.

2കെ എസ് സേതുമാധവന്‍

കെഎസ് സേതുമാധവന്‍

കെഎസ് സേതുമാധവന്‍

മലയാളത്തില്‍ നിന്ന് ആദ്യമായി ബോളിവുഡിലേക്ക് പോയ സംവിധായകനാണ് കെഎസ് സേതുമാധവന്‍. തമിഴ് ചിത്രമായ കലിയുഗ കണ്ണന്റെ ഹിന്ദി റീമേക്കായ യേഹേ സിന്തഗി ഒരുക്കിയത് അദ്ദേഹമായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രമായ ചട്ടക്കാരിയും അദ്ദേഹം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ജൂലി എന്ന് പേരിട്ട ചിത്രത്തില്‍ ലക്ഷ്മിയാണ് പ്രധാന വേഷത്തിലെത്തിയത്.

3ഐ വി ശശി

ഐ വി ശശി

ഐ വി ശശി

ഫെയ്സ്ബുക്ക്

ദേശിയ പുരസ്‌കാരം നേടിയിട്ടുള്ള മലയാളം സംവിധായകനാണ് ഐ വി ശശി. 150ല്‍ അധികം സിനിമകളാണ് അദ്ദേഹം മലയാളത്തില്‍ ഒരുക്കിയത്. 1979ല്‍ റിലീസ് ചെയ്ത മന്‍ കാ ആംഗന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. നാല് സിനിമകളാണ് ഐവി ശശി ഹിന്ദിയില്‍ ഒരുക്കിയത് കമല്‍ ഹാസന്‍ നായകനായി എത്തിയ കരിഷ്മയാണ് ഏറ്റവും ശ്രദ്ധനേടിയത്.

4ജോഷി

ജോഷി

ജോഷി

ഫെയ്സ്ബുക്ക്

മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. 1987ല്‍ ഇതിഹാസ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഹിന്ദിയിലേക്ക് ചുവടുവെച്ചത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ന്യൂ ഡല്‍ഹി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

5സംഗീത് ശിവന്‍

സംഗീത് ശിവന്‍

സംഗീത് ശിവന്‍

ഫെയ്സ്ബുക്ക്

യോദ്ധ എന്ന ഒറ്റ ചിത്രം മതി സംഗീത് ശിവനെ മലയാളികള്‍ ഓര്‍ക്കാന്‍. സണ്ണി ഡിയോളിനെ നായകനാക്കി ഒരുക്കിയ സോറിലൂടെയായിരുന്നു സംഗീത് ശിവന്റെ ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് ചുരാ ലിയാ ഹേ തും, ക്യാ കൂള്‍ ഹേ ഹം തുടങ്ങി നിരവധി സിനിമകള്‍ ഹിന്ദിയില്‍ ഒരുക്കി.

6ടി കെ രാജീവ് കുമാര്‍

ടി കെ രാജീവ് കുമാര്‍

ടി കെ രാജീവ് കുമാര്‍

SMONLINE

1989ല്‍ ചാണക്യന്‍ സംവിധാനം ചെയ്ത് കൊണ്ടാണ് രാജീവ് കുമാര്‍ മലയാളത്തിലേക്ക് ചുവടുവെക്കുന്നത്. പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയതിനു ശേഷമാണ് അദ്ദേഹം ഹിന്ദിയിലേക്ക് ചുവടുമാറ്റിയത്. അരവിന്ദ് സ്വാമിയെ നായകനാക്കി ഒരുക്കിയ രാജ കോ റാണി സേ പ്യാര്‍ ഹോ ഗയാ ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ചല്‍ ചലാ ചല്‍, ഖുശി എന്നീ സിനിമകളും ഒരുക്കി.

7സിദ്ദീഖ്

സിദ്ദീഖ്

സിദ്ദീഖ്

ഫെയ്സ്ബുക്ക്

ബോഡി ഗാര്‍ഡിന്റെ വമ്പന്‍ വിജയമാണ് സിദ്ദീഖിനെ ബോളിവുഡില്‍ എത്തിക്കുന്നത്. സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയ ഹിന്ദി റീമേക്ക് സൂപ്പര്‍ഹിറ്റാവുകയായിരുന്നു.

8രാജേഷ് പിള്ള

രാജേഷ് പിള്ള

രാജേഷ് പിള്ള

ഫെയ്സ്ബുക്ക്

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന സംവിധായകനാണ് രാജേഷ് പിള്ള. ഇതേ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് അദ്ദേഹം ഒരുക്കിയത്. രാജേഷ് പിള്ളയുടെ മരണശേഷമാണ് ചിത്രം റിലീസിന് എത്തിയത്.

9ജീത്തു ജോസഫ്

Listicle image

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യത്തിലൂടെയാണ് ജീത്തു ജോസഫ് ബോളിവുഡില്‍ ശ്രദ്ധനേടുന്നത്. 2019ല്‍ ദി ബോഡി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ജീത്തു ജോസഫ് ഹിന്ദി സിനിമയിലേക്ക് ചുവടുവച്ചത്. ഹിന്ദിയിലും തെലുങ്കിലും ദൃശ്യം ഒരുക്കിയത് ജീത്തു ജോസഫ് ആയിരുന്നെങ്കിലും ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് അദ്ദേഹമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now