
മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്
'സംയുക്ത വര്‍മയെ യോഗ പഠിപ്പിച്ച യോഗ മാസ്റ്റര്‍ ഏതാണ്ട് 38 വയസില്‍ മരിച്ചു പോയി'

ആരോഗ്യം എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ തടിച്ചിരിക്കുന്നതോ അല്ലെന്ന് നടന് സിദ്ദീഖ്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കുകയാണ് വേണ്ടതെന്നും സിദ്ദീഖ് പറയുന്നു. ഉദാഹരണങ്ങളായി മമ്മൂട്ടിയുടെ ടെയ്നറേയും സംയുക്ത മേനോന്റെ യോഗ മാസ്റ്ററേയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗ്ലോബല്‍ വിഷന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
''ഹെല്‍ത്ത് എന്നത് മെലിഞ്ഞിരിക്കുന്നതോ തടിച്ചിരിക്കുന്നതോ അല്ല. ഹെല്ത്തിയായിരിക്കുക എന്നത് അസുഖങ്ങളൊന്നുമില്ലാതെ, കംഫര്‍ട്ടബിള്‍ ആയിരിക്കുക എന്നതാണ്. ഏതോ ഒരു സെറ്റില്‍ മമ്മൂക്കയെ ട്രെയിന്‍ ചെയ്യിക്കാനായി ഒരു ട്രെയ്നര്‍ വന്നു. നല്ല മെലിഞ്ഞിട്ടാണ്. മസ്കുലിന്‍ അല്ല. മെലിഞ്ഞിരിക്കുകയാണ്. പക്ഷെ പറന്ന് ട്രെയിന്‍ ചെയ്യിക്കും. അവന്റെ കൊളസ്ട്രോള്‍ ഏതാണ്ട് 5637 എന്തോ ആണ്'' സിദ്ദീഖ് പറയുന്നു.
''ബിജു മേനോന്റെ ഭാര്യ സംയുക്ത വര്‍മയെ യോഗ പഠിപ്പിച്ച യോഗ മാസ്റ്റര്‍ ഏതാണ്ട് 38 വയസില്‍ മരിച്ചു പോയി. അപ്പോള്‍ ഇതൊന്നുമല്ല ആരോഗ്യം. ചിലര്‍ യോഗയെപ്പറ്റി പറയും. അയ്യോ യോഗ ചെയ്തില്ലെങ്കില്‍ ശരിയാകില്ലെന്ന്. ആ സമയത്ത് ഒരു ഓര്‍ത്തോപീഡിക് സര്‍ജനോട് ചോദിച്ചാല്‍ പറയുക കഴുത്തൊന്നും അങ്ങനെ വളയ്ക്കാന്‍ ഉള്ളതല്ല എന്നാകും പറയുക'' എന്നും അദ്ദേഹം പറയുന്നു. പിന്നാലെ രസകരമായൊരു ഓര്‍മയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''ഞാന്‍ ഒരു ദിവസം മുറിയില്‍ ചെല്ലുമ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പ്രാക്ടീസ് ചെയ്യിപ്പിക്കുന്നു. തവളച്ചാട്ടം ചാടിയാല്‍ വയറു കുറയുമത്രേ. ഞാന്‍ ജയറാമിനോട് ചോദിച്ചു, എന്നിട്ട് ഇത്രകാലം ചാടിയിട്ട് തവളയുടെ വയറ് കുറയുന്നില്ലല്ലോ എന്ന്. ഉടനെ ജയറാം ടിനി ടോമിനോട് ചൂടായി. നീ എന്നെ പറ്റിക്കുകയായിരുന്നല്ലേടാ! പലരും പലതും പറയും. വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നും കിട്ടുന്നതാണ്'' എന്നാണ് സിദ്ദീഖ് പറയുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Siddique recalls Tini Tom teaching Jayaram to do frog jumps.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഉർവശിയുടെ സ്ഥിരം പരിപാടിയാണിത്, ലെജൻഡ് ആണെന്ന് കരുതി എന്തും പറയാമോ ?'; നടിക്കെതിരെ വിമർശനം

ഇന്ത്യ - അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്



