'എല്ലാം നോക്കിയിരുന്നത് ഞാൻ, മകന്റെ സ്‌കൂളിനെക്കുറിച്ച് ആമിറിന് ഒന്നും അറിയില്ല': കിരണ്‍ റാവു

2021ലാണ് ഇവര്‍ വിവാഹമോചിതരാവുന്നത്

aamir khan
ആമിര്‍ ഖാനും ആസാദും, കിരണ്‍ റാവുഇന്‍സ്റ്റഗ്രാം
Last Updated :4 November 2024, 11:50 am IST
Edited by :Manju

മകന്റെ സ്‌കൂളിനെക്കുറിച്ച് ആമിര്‍ ഖാന് ഒന്നും അറിയില്ലെന്ന് മുന്‍ ഭാര്യ കിരണ്‍ റാവു. കരീന കപൂറിന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് മകനും ആമിര്‍ഖാനുമായുള്ള ബന്ധത്തേക്കുറിച്ച് പറഞ്ഞത്. ഒന്നിച്ച് കഴിഞ്ഞിരുന്ന സമയത്തേക്കാള്‍ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ആമിര്‍ മകന്റെ കാര്യത്തില്‍ കുറച്ചുകൂടി ഇടപെടാന്‍ തുടങ്ങിയെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം തിരക്കുള്ള അച്ഛനായിരുന്നു. സത്യം പറഞ്ഞാല്‍, ഞങ്ങള്‍ വിവാഹിതരായിരുന്ന സമയത്ത് ഞാനാണ് മകന്റെ പലകാര്യങ്ങളും നോക്കിയിരുന്നത്. വേര്‍പിരിഞ്ഞതിനു ശേഷം അവന്റെ ജീവിതത്തില്‍ അദ്ദേഹം ഉണ്ടാകേണ്ട ആവശ്യം മനസിലാക്കി. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം ബോധപൂര്‍വം ഇപ്പോള്‍ ശ്രമം നടത്താറുണ്ട്. അതിനാല്‍ കോ പാരന്റിങ് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി.- കിരണ്‍ പറഞ്ഞു.

ആമിറിന് ആസാദിന്റെ സ്‌കൂളിനെക്കുറിച്ച് ഒന്നും അറിയില്ല. എനിക്കു തോന്നുന്നു ഭൂരിഭാഗം അച്ഛന്മാരുടേയും പ്രശ്‌നം ഇതാണെന്ന്. സ്‌കൂളിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത് ബാക്കിയെന്തും ചെയ്യാം എന്നാണ് അവരുടെ നിലപാട്. - കിരണ്‍ റാവു കൂട്ടിച്ചേര്‍ത്തു. 2005ലാണ് ആമിര്‍ഖാനും കിരണ്‍ റാവുവും വിവാഹിതരാവുന്നത്. 2011ല്‍ ഇരുവര്‍ക്കും ആസാദ് എന്ന മകന്‍ ജനിച്ചു. 2021ലാണ് ഇവര്‍ വിവാഹമോചിതരാവുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now