മത്സരം കഴിഞ്ഞെത്തി ഇറ ഖാനെ പ്രപ്പോസ് ചെയ്ത് കാമുകൻ, യെസ് പറഞ്ഞ് താരപുത്രി; വിഡിയോ

ഫിറ്റ്നസ് ട്രെയിനറായ നൂപുർ ശേഖരേയുമായി ഏറെ നാളായി പ്രണയത്തിലാണ് ഇറ

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:06 am IST
Edited by :migrator

സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഇറ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കാമുകൻ തന്നെ പ്രപ്പോസ് ചെയ്ത സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരപുത്രി. 

ഫിറ്റ്നസ് ട്രെയിനറായ നൂപുർ ശേഖരേയുമായി ഏറെ നാളായി പ്രണയത്തിലാണ് ഇറ. നൂപുറിനൊപ്പമുള്ള പ്രണയ നിമിഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടയിലാണ് നൂപുർ ഇറയെ പ്രപ്പോസ് ചെയ്തത്. മത്സരം കഴിഞ്ഞ് എത്തിയതിനു പിന്നാലെ കയ്യിൽ മോതിരവുമായി മുട്ടുകുത്തി നിന്ന് വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. ഒരു നിമിഷം പോലും കളയാതെ ഇറ യെസ് പറയുകയും ചെയ്തു. 

പോപേയ്; അവൾ യെസ് പറഞ്ഞു, ഇറ; ഞാൻ യെസ് പറഞ്ഞു- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരം, സിനിമ പോലെ.- എന്നായിരുന്നു ഫാത്തിമ സന ഷേയ്ഖിന്റെ കമന്റ്. സാനിയ മൽഹോത്ര, റിയ ചക്രബർത്തി, ഹുമ ഖുറേഷി, കിഷു ഷ്രോഫ്‌ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

ഇറ ഖാനും നൂപുർ ശേഷരേയും ഏറെ നാളായി പ്രണയത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയ നിമിഷങ്ങൾ ഇരുവരും പങ്കുവയ്ക്കാറുണ്ട്. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now