'അദ്ദേഹത്തിൽ നിന്ന് ഞാൻ കൂടെക്കൂട്ടിയത് ഇത് മാത്രം', അച്ഛന്റെ ഓർമയിൽ അഭയ ഹിരൺമയി

അച്ഛന്റെ ഓർമയ്ക്കായി കൂടെക്കൂട്ടിയത് ഈ വാച്ച് മാത്രമാണ് എന്നാണ് അഭയ കുറിക്കുന്നത്

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:07 am IST

അകാലത്തിൽ വിടപറഞ്ഞ അച്ഛന്റെ ഓർമകളുമായി കുറിപ്പ് പങ്കുവച്ച് ​ഗായിക അഭയ ഹിരൺമയി. അച്ഛന്റെ വാച്ച് കയ്യിൽ കെട്ടിക്കൊണ്ടുള്ള വിഡിയോ ആണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. അച്ഛന്റെ ഓർമയ്ക്കായി കൂടെക്കൂട്ടിയത് ഈ വാച്ച് മാത്രമാണ് എന്നാണ് അഭയ കുറിക്കുന്നത്. 

അച്ഛനിൽ നിന്ന് ഞാൻ എന്റേതാക്കിയ ഏക വസ്തു. കാനഡയിൽ പോയി വന്നപ്പോൾ അച്ഛനു സമ്മാനിച്ചതാണ് ആ വാച്ച്. എല്ലാ വിശേഷ ദിവസങ്ങളിലും അച്ഛൻ ആ വാച്ച് അണിയുമായിരുന്നു.- എന്ന കുറിപ്പിനൊപ്പം സ്റ്റോറിയായാണ് അഭയ വിഡിയോ പങ്കുവച്ചത്. അതിനു പിന്നാലെ അച്ഛന്റെ വാച്ച്, എന്റെ തന്തയുടെ വാച്ച്, എന്റെ അപ്പന്റെ വാച്ച്... സ്വാഭാവികമായി എനിക്ക് അച്ഛനെ മിസ് ചെയ്യും. എന്നും അദ്ദേഹത്തിന്റെ രാജകുമാരി എന്നാൽ ഞാൻ എന്റെ അച്ഛന്റെ രാജകുമാരി എന്നാണ്.- എന്ന കുറിപ്പിൽ ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തു. 

പോസ്റ്റിനു താഴെ നിരവധി പേരാണ് തങ്ങളുടെ അച്ഛൻ ഓർമകൾ പങ്കുവച്ചിരിക്കുന്നത്.  2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now