
News Now
പണിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഭിനയ. ഈയ്യടുത്തായിരുന്നു അഭിനയ വിവാഹിതയായത്. സണ്ണിയാണ് അഭിനയയുടെ ഭര്ത്താവ്. ഇരുവരും 15 വര്ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. തന്റേയും സണ്ണിയുടേയും പ്രണയകഥ പങ്കുവെക്കുകയാണ് അഭിനയ. ധന്യ വര്മയ്ക്ക് ന്ല്കിയ അഭിമുഖത്തിലാണ് അഭിനയ മനസ് തുറന്നത്.
'ഞാന് 17 പേരെ റിജെക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ ആളാണ് സണ്ണി. സണ്ണിയെ ഇഷ്ടമാകാന് ഉള്ള കാരണം അദ്ദേഹത്തിന്റെ ഫിസിക്ക് തന്നെയാണ്. വളരെ ചബ്ബിയാണ് സണ്ണി. വളരെ നന്നായി ഡ്രൈവ് ചെയ്യുന്നയാള് കൂടിയാണ്. ഫുഡ് എന്റെ ഒരു വീക്നെസ് ആണ് അതിലും സണ്ണി പാസായി'' എന്നാണ് അഭിനയ പറയുന്നത്.
''എനിക്ക് എന്തും ഷെയര് ചെയ്യാന് പറ്റുന്ന ആളാണ് അദ്ദേഹം. എന്റെ ചെക്ക് ലിസ്റ്റില് എല്ലാത്തിലും സണ്ണി പാസ് ആയി. 99 ശതമാനവും സണ്ണി എനിക്ക് പെര്ഫെക്ട് ആണ്. ഫോഴ്സ് ചെയ്ത് എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കും എന്നത് കൊണ്ട് മാത്രമാണ് 100 ശതമാനം എന്ന് പറയാത്തത്'' എന്നും അഭിനയ പറയുന്നുണ്ട്.
നാടോടികള് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ കരിയര് ആരംഭിക്കുന്നത്. പിന്നീട് ഏഴാം അറിവ്, വീരം, തനി ഒരുവന് തുടങ്ങി നിരവധി സിനിമകളില് അഭിനയിച്ചു. ഐസക് ന്യൂട്ടണ് സണ് ഓഫ് ഫിലിപ്പോസ് ആയിരുന്നു ആദ്യ മലയാള സിനിമ. എന്നാല് ജോജു ജോര്ജ് നായകനും സംവിധായകനുമായ പണി എന്ന ചിത്രത്തിലൂടെയാണ് അഭിനയ താരമാകുന്നത്. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
Summary
Pani movie actress Abhinaya talks about her love story with husband Sunny
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലോഡ്ജിലേക്ക് കൂടുതല് പേരെ വിളിച്ചു വരുത്തി, ബിയര് കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്ക്രീമില് മയക്കുമരുന്ന് കലര്ത്തി; സ്പാ ബലാത്സംഗത്തില് വെളിപ്പെടുത്തലുമായി ഭര്ത്താവ്

ഇനി പത്തു പേരെ നിയമിക്കുമ്പോള് മൂന്നും വനിതകള്; വന് മാറ്റത്തിനൊരുങ്ങി കേരള പൊലീസ്







