
'നന്ദന'ത്തിലെ കൃഷ്ണന് കല്യാണം; 50-ാം വയസില്‍ വിവാഹിതനായി അരവിന്ദ്
വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

നടന് അരവിന്ദ് ആകാശ് വിവാഹിതനായി. തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനും കൊറിയോഗ്രഫറുമായ അരവിന്ദ് മലയാളികള്‍ക്ക് നന്ദനത്തിലെ ഗുരുവായൂരപ്പനാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.
കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന് വെങ്കട്ട് പ്രഭുവടക്കമുള്ളവര്‍ വിവാഹത്തിനെത്തിയിരുന്നു.
വെങ്കട്ട് പ്രഭു ഒരുക്കിയ ചെന്നൈ 28 എന്ന ചിത്രമാണ് അരവിന്ദിനെ താരമാക്കുന്നത്. ചിത്രത്തിലെ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സിനിമാ ലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുകയാണ്. നൃത്ത സംവിധാനത്തിലൂടെയാണ് അരവിന്ദ് സിനിമയില്‍ എത്തുന്നത്. നന്ദനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ വീണ്ടും ഗുരുവായൂരപ്പനായി എത്തി കയ്യടി നേടിയിരുന്നു. അഭിനേതാവ്, കൊറിയോഗ്രാഫര്‍ എന്നതിലുപരിയായി ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അരവിന്ദ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Actor Aravind Akash gets married at 50. Venkat Prabhu and others from Chennai 28 attends.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്ലന്റില് ഹണിമൂണും: ദിയ കൃഷ്ണ

'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'




