News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

അന്തരിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്കോര്പിയോണ്സ് അടുത്ത വര്ഷം റിലീസ് ചെയ്യും. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ് ആദര്ശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒട്ടക വ്യാപാരിയായാണ് ഇര്ഫാന് ചിത്രത്തില് അഭിനയിച്ചിരിക്കുന്നത്.
ഇറാനിയന് നടി ഗോള്ഷിഫീത് ഫര്ഹാനി ആണ് ഇര്ഫാന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് സിങ് ആണ് സംവിധായകന്. 2017ല് സ്വിറ്റ്സര്ലന്ഡിലെ 70-ാമത് ലൊകാര്ണോ ചലച്ചിത്രോത്സവത്തില് സിനിമ പ്രദര്ശിപ്പിച്ചിരുന്നു. എന്നാല് ഇതുവരെ തിയറ്ററില് ചിത്രം റിലീസ് ചെയ്തിട്ടില്ല.
രാജസ്ഥാന്റെ പശ്ചാതലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കാലങ്ങളായുള്ള വിശ്വാസം അനുസരിച്ച് ഒരു പ്രത്യേകതരം തേളിന്റെ കുത്തേറ്റാല് ഒരു ദിവസത്തിനുള്ളില് മരണം സംഭവിക്കും എന്നാണ്. ഒരു പ്രത്യേകതരം പാട്ടാണ് ജീവന് തിരിച്ചുപിടിക്കാനുള്ള ഏക പ്രതിവിധി. ഗോത്ര വിഭാഗകാരിയായ നൂറാന് (ഗോള്ഷിഫീത് ഫര്ഹാനിയുടെ കഥാപാത്രം) അവരുടെ മുത്തശ്ശിയല് നിന്നും തേള് വിഷത്തെ പ്രതിരോധിക്കാനുള്ള പാട്ട് അഭാസിച്ചിട്ടുണ്ട്. ആദം എന്ന ഒട്ടകക്കച്ചവടക്കാരന് (ഇര്ഫാന് ഖാന്) അവളുടെ ശബ്ദം കേട്ട മുതല് അവളെ പ്രണയിക്കുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തില് സംഭവിച്ച ദുരിതത്തിന് പിന്നാലെ ആദമിന്റെ പ്രണയാഭ്യര്ത്ഥന നൂറാന് സ്വീകരിച്ചു. എന്നാല് ഇതേ ആദാമാണ് തന്റെ ജീവിതത്തിലെ ദുരിതത്തിന് കാരണമെന്ന് തിരിച്ചറിയുന്ന അവള് പ്രതികാരം ചെയ്യാന് ഉറപ്പിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


