കമൽ ഹാസൻ കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലാണ്

ചിത്രം; ട്വിറ്റർ
Last Updated :20 January 2024, 9:02 am IST

News Now

വിക്രത്തിന്റെ ​ഗംഭീര വിജയത്തിനു പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനിച്ച് കമൽ ഹാസൻ. ഒരു ആഡംബര ലെക്സസ് കാറാണ് ലോകേഷിന് സമ്മാനമായി നൽകിയത്. കമൽ ഹാസൻ കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

കമൽ ഹാസൻ സ്വന്തം കൈപ്പടയിലെഴുതി തനിക്കയച്ച കത്ത് ലോകേഷ് ഇന്നലെ ട്വീറ്റ് ചെയ്‍തിരുന്നു. "വിശപ്പുള്ളവനാകുക, നിൻറെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. പ്രിയപ്പെട്ട ലോകേഷ്, പേരിന് മുമ്പിൽ ഞാൻ ശ്രീ എന്ന് ചേർക്കാതിരുന്നത് ബോധപൂർവമാണ്. ഇത് നമ്മൾ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണമായതുകൊണ്ട് കനകരാജിന് (ലോകേഷിൻറെ അച്ഛൻ) അങ്ങയുടെ മേലുള്ള അവകാശം അദ്ദേഹത്തോട് ചോദിക്കാതെ ഞാൻ എടുക്കുകയാണ്. എന്നിരുന്നാലും പൊതുസമൂഹത്തിൽ അങ്ങയുടെ പദവിയോടുള്ള ആദരവ് എന്നത്തേയും പോലെ തുടരും.  
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായ ആരാധകർക്കായുള്ള എൻറെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുൻകാലങ്ങളിൽ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എൻറെ ആരാധകരിൽ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങൾക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാൻ വാക്കുകൾ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാൽ, അത് ഞാൻ ആണെങ്കിൽക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാൽ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ആ സ്തുതിപുഷ്പമാലയിലെ വാക്കുകൾ ആർക്കും ഉപയോഗിക്കാമല്ലോ.. ഈ വിധം ഇനിയും തുടരാൻ ആശംസകൾ. അക്ഷീണനായിരിക്കുക, ഉണർന്നിരിക്കുക, വിശപ്പുള്ളവനാകുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. 
നിങ്ങളുടെ ഞാൻ, കമൽ ഹാസൻ", എന്നായിരുന്നു കത്തിലെ വാക്കുകൾ.

Story image

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates