
ആരാധകന് ബ്രെയിൻ ട്യൂമർ, സൂം മീറ്റിങ് വഴി കമലഹാസന്റെ സർപ്രൈസ്; വിഡിയോ
10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും താരം സംസാരിച്ചു
ബ്രെയിൻ ട്യൂമർ ബാധിതനായ ആരാധകന് സൂം മീറ്റിങ്ങിലെത്തി സർപ്രൈസ് ഒരുക്കി ഉലകനായകൻ കമലഹാസൻ. സാകേത് എന്ന യുവാവിന് ധൈര്യം പകരാനാണ് കമലഹാസൻ സൂം വിഡിയോയിൽ എത്തിയത്. ടെർമിനൽ ബ്രെയിൻ ട്യൂമർ ബാധിതനാണ് യുവാവ്.
അപ്രതീക്ഷിതമായി കമൽഹാസനെ സ്ക്രീനിൽ കണ്ട സാകേത് അക്ഷരാർത്ഥത്തിൽ ഞെട്ടി. സാങ്കേതിന്റെ സഹോദരിയാണ് ഇതിന് വഴിയൊരുക്കിയത്. ആദ്യം പറ്റിക്കാനാണെന്ന് കരുതിയെങ്കിലും പിന്നീട് ഇരുവരും വാചാലരായി. 10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും സംസാരിച്ചു. താൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് യുവാവ് താരത്തോട് പറഞ്ഞത്. നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ കണ്ടിരിക്കും എന്നായിരുന്നു കമൽഹാസന്റെ മറുപടി.
കമൽഹാസനോടുള്ള ആരാധനയാൽ മകനെ ‘വിരുമാണ്ടി’ എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെന്നു യുവാവ് പറഞ്ഞു. കുടുംബം എങ്ങനെയിരിക്കുന്നു എന്ന സാകേതിന്റെ ചോദ്യത്തിന് ഞാനിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോടാണ് എന്നാണ് കമലഹാസൻ പറഞ്ഞത്. "ആരും തോൽക്കാനായി ജനിക്കുന്നില്ല. ജയിക്കാനാണ് നമ്മളുടെ വിധി. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം. സാകേത് സർവ ആരോഗ്യത്തോടും കൂടി തിരിച്ചു വരും", താരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

Related News


പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
