
ദേവ മരിച്ച് മൂന്നാം നാളാണ് കാർത്തിക്കിന്റെ വിയോഗം.

News Now
ITI കഴിഞ്ഞോ? KAMCO-യിൽ ഇന്റേൺഷിപ്പ് ചെയ്യാം, സ്റ്റൈപ്പൻഡ് 12,000 രൂപ

സിജെപി നേതാക്കൾക്ക് ജാമ്യം, സിഎംആർഎൽ കേസിൽ പിണറായിക്ക് ആശ്വാസം, കോൺഗ്രസിനെ വെട്ടിലാക്കി കെ സുധാകരൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടോ ?, മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
ചെന്നൈ: തമിഴ് നടൻ കാർത്തിക് സബേഷ് (37) അന്തരിച്ചു. സംഗീത സംവിധായകൻ സബേഷിന്റെ മകനാണ്. അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച സംഗീത സംവിധായകൻ ദേവയുടെ അനന്തരവൻ കൂടിയാണ് കാർത്തിക് സബേഷ്.
ദേവ മരിച്ച് മൂന്നാം നാളാണ് കാർത്തിക്കിന്റെ വിയോഗം. ധനുഷിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കാർത്തിക്. 'ഡം', 'വല്ലവൻ', 'പട്ടയത്ത് യാനൈ', 'ഉദയം എൻ എച്ച് 4', 'ബർമ', 'കാതൽ ചൊല്ല വന്തേൻ' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവയുടെ സഹോദരനാണ് കാർത്തിക്കിന്റെ അച്ഛൻ സബേഷ്.
രമ്യ ആണ് കാർത്തിക്കിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. ഒക്ടോബർ 17 ന് ഹൃദയാഘാതത്തെ തുടർന്നാണ് സംഗീത സംവിധായകൻ ദേവ (75) അന്തരിച്ചത്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി 400ലധികം സിനിമകൾക്ക് ദേവ സംഗീതമൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാർത്തിക്കിന്റെ അച്ഛൻ സബേഷ് അന്തരിച്ചത്. തമിഴ് സിനിമയിലെ ഹിറ്റ് സംഗീത സംവിധായക ജോഡിയായിരുന്നു സബേഷ്- മുരളി. നിരവധി ഹിറ്റ് സിനിമകൾക്ക് ഈ കൂട്ടുകെട്ട് സംഗീതമൊരുക്കിയിട്ടുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
WHAT TO READ NEXT
സൂപ്പർ ഹീറോയായി സന്ദീപ് പ്രദീപ്; കോസ്മിക് സാംസണ് റിലീസ് തിയ്യതി
Summary
Actor Karthik Sabesh passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




