'ഫോട്ടോഷോപ്പ് ചെയ്ത് ന​ഗ്നചിത്രമാക്കി, ഇതാണ് യഥാർത്ഥ ഫോട്ടോ'; രൂക്ഷ വിമർശനവുമായി മാളവിക മോഹനൻ

മാളവികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തുന്നത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:57 am IST


തന്റെ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ന​ഗ്നചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി മാളവിക മോഹനൻ. തമിഴിലെ പ്രമുഖ മാധ്യമങ്ങളിലൊന്നാണ് താരത്തിന്റെ വ്യാജ ചിത്രം ഉപയോ​ഗിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം വിമർശനവുമായി രം​ഗത്തെത്തിയത്. യഥാർത്ഥ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. 

രൂക്ഷ വിമർശനവുമായി മാളവിക

‘കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം.’–മാളവിക മോഹനൻ ട്വീറ്റ് ചെയ്തു.

മാധ്യമത്തിന്റെ വാർത്ത പങ്കുവച്ചുകൊണ്ടും താരം രം​ഗത്തെത്തിയിരുന്നു. അതിനു പിന്നാലെ വാർത്ത നീക്കം ചെയ്തിരുന്നു. മാളവികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയയാണ് മാളവിക മോഹനൻ. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’, ധനുഷ്–കാർത്തിക് നരേൻ ചിത്രം ‘മാരൻ’ എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now