
തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന പദ്ധതി ഫലപ്രദമായി നടപ്പാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ ഏറ്റെടുത്ത 100 ദിന പദ്ധതിയില്‍ 96.5 ശതമാനം പൂര്‍ത്തിയായി. 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 588 പദ്ധതികളില്‍ 568 പദ്ധതികളും പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഫയലിലും ഓരോ ജീവിത പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയല്‍ നീക്കത്തിന് പുതിയ രീതി കൊണ്ടുവരുമെന്നും അറിയിച്ചു. ഇനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ജനസ്പര്‍ശം ഫയല്‍ അദാലത്താണ്. ഒക്‌ടോബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെയാണ് ഇതിനുള്ള സമയം. 2.76 ലക്ഷം ഫയലുകളുടെ തീര്‍പ്പാക്കലാണ് ലക്ഷ്യമിടുന്നത്. കെട്ടികിടക്കുന്ന ഫയലുകളില്‍ വേഗത്തില്‍ തീരുമാനം എടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയോജന വകുപ്പിന് പുതിയ നിയമം കൊണ്ടുവരും. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ്. ഇത് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയാകും. ഈ സഭാ സമ്മേളനത്തില്‍ അത് പാസാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടി കേസില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. പിണറായി വിജയനെതിരെ വ്യക്തിവിരോധം തീര്‍ക്കാനില്ല. ഇഡി കത്തിനെ നിയമപരമായി കൈകാര്യം ചെയ്തതെന്നും മുഖമന്ത്രി പറഞ്ഞു.
ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം. കേസില്‍ വ്യക്തിപരമായി ഒന്നുമില്ല. കോടിതി നിര്‍ദേശം അനുസരിക്കുകയേ നിവര്‍ത്തിയുള്ളു. പിണറായി വിജയന് എതിരായ കേസ് ആയതിനാല്‍ അനാവശ്യ തിടുക്കം ഒന്നും കാണിച്ചിട്ടില്ല. എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
News Now
Summary
Government's 100-day programme is effective - V D Satheesan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








